പി.എ. മുബാറക്​ ഖത്തറില്‍ നിര്യാതനായി

2021-09-18 17:24:45

    
    ദോഹ: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കെ.എം.സി.സി മുന്‍ സംസ്​ഥാന ​ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.എ. മുബാറക്​ (66) ദോഹയില്‍ അന്തരിച്ചു. രണ്ടുമാസത്തിലധികമായി അസുഖബാധിതനായി ഹമദ്​ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എറണാകുളം ജില്ല മുസ്​ലിംലീഗ്​ ഭാരവാഹിയായിരുന്ന ആലുവ പരേതനായ പി.എ. അബ്​ദുറഹ്​മാന്‍ കുട്ടിയുടെയും മൂവാറ്റുപുഴ പട്ടിലായികുടിയില്‍ പരേതയായ എ.ജെ. ഫാത്തിമയുടെയും മകനാണ്​. ഭാര്യ നാജിയ മുബാറക്​ കഴിഞ്ഞ ഏപ്രിലില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

മക്കള്‍: നാദിയ (ദുബൈ), ഫാത്തിമ (ഖത്തര്‍). മരുമക്കള്‍: മുഹമ്മദ്​ ഷമീന്‍ (ദുബൈ), മുഹമ്മദ്​ പര്‍വീസ്​ (ഖത്തര്‍ ഫൗണ്ടേഷന്‍). ​സഹോദരങ്ങള്‍: പി.എ. മെഹബൂബ്​, ലത്തീഫ്​, അഹമ്മദ്​, ആമിന, സെയ്​തു, സുഹ്​റ, ജലാല്‍, നിസാ അലി, റസിയകുട്ടി കമ്മദ്​.

ഖബറടക്കം ശനിയാഴ്​ച ദോഹയില്‍ നടക്കുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു. മയ്യിത്ത്​ നമസ്​കാരം ​മഗ്​രിബ്​ നമസ്​കാരാനന്തരം അബൂഹമൂര്‍ പള്ളിയില്‍.

നാല്​ പതിറ്റാണ്ടിലേറെയായി ഖത്തറിലുണ്ടായിരുന്ന പി.എ. മുബാറക്​ വിവിധ സാമൂഹിക സാംസ്​കാരിക സംഘടനാ നേതൃത്വത്തിലും സജീവമായിരുന്നു. വാണിജ്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്​ഥനായിരുന്നു. ശേഷം, ബിസിനസ്​ കണ്‍സള്‍ട്ടന്‍റായും പ്രവര്‍ത്തിച്ചു. ചന്ദ്രിക ദിനപത്രത്തിന്‍റെറ ഖത്തറിലെ ആദ്യകാല ലേഖകനായിരുന്നു. നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു.                                                                                                            തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.