ബെംഗളൂരുവില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍.

2021-09-18 17:48:08

    
    ബെംഗളൂരുവില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പേലീസ് പറയുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എച്ച്‌.ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്ബത്യജീവിതത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും അഞ്ച് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. മരിച്ചവരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്.

50 വയസ്സുള്ള ഇയാളുടെ ഭാര്യ , 27 വയസ്സുള്ള മകന്‍, 30 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് തൂങ്ങിമരിച്ചത്. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. രക്ഷപ്പെട്ട രണ്ടുവയസ്സുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്.                                                                            തീയ്യതി 18/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.