ഒന്നര വയസുകാരനെ കോഴിഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

2021-09-20 17:28:44

    
    മലപ്പുറം: ( 20.09.2021) ഒന്നര വയസുകാരനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തപ്പിരിയത്താണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. പെരുവില്‍കുണ്ടില്‍ താമസിക്കുന്ന അതിഥി തൊഴിലാളിയായ ഫയ്ജു റഹ് മാന്‍ -ജാഹിദ ബീഗം ദമ്ബതികളുടെ മകന്‍ മസ് ഊദ് ആലം ആണ് മരിച്ചത്.

പെരുവില്‍കുണ്ട് കോഴിഫാമില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ ഉടന്‍തന്നെ കുഞ്ഞിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.                                                             തീയ്യതി 20/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.