കുളിമുറിയിലെ ബക്കറ്റിലേക്ക് വീണ് ഒന്നര വയസ്സുകാരി മരിച്ചു
2021-09-20 17:30:25

കരുമാല്ലൂര്‍: കുളിമുറിയില്‍ വെള്ളംനിറച്ചുവച്ചിരുന്ന ബക്കറ്റിലേക്ക് വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത്പള്ളം വീട്ടില്‍ മഹേഷ് സോണ ദമ്ബതികളുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അമ്മ സോണയുടെ മനയ്ക്കപ്പടി മുറിയാക്കലിലെ വീട്ടില്‍വച്ചായിരുന്നു അപകടം സംഭവിച്ചത്.
സോണയും ബന്ധുക്കളും വീടിനുപുറത്ത് സംസാരിച്ചുകൊണ്ടിരിക്കെ വീടിനകത്തുണ്ടായിരുന്ന കുഞ്ഞ് കുളിമുറിയിലേക്ക് കടന്നു. അവിടെ ബക്കറ്റില്‍ വെള്ളം നിറച്ചുവച്ചിരുന്നതിലേക്ക് വീഴുകയായിരുന്നു.
കുഞ്ഞിനെ കാണാതായി തിരച്ചില്‍ നടത്തിയപ്പോഴാണ് ബക്കറ്റില്‍ വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍തന്നെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തീയ്യതി 20/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.