ഗാന്ധിദർശൻ സമിതിയുടെ പ്രതിഷേധ സമരം

2021-09-21 17:16:17

    
    ബന്തടുക്ക: തെക്കിൽ - ആലട്ടി റോഡിൻ്റെ ബന്തടുക്ക ടൗണിലെ 300 മീറ്റർ റോഡിൻ്റെ പണി പുനരാരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ബന്തടുക്ക ടൗണിൽ റിലേ പ്രതിഷേധ സമരം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റേയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തിൽ 
ഈ ആവശ്യം ഉന്നയിച്ച് എട്ടാം ദിവസമാണ് ബന്തടുക്കയിൽ പ്രതിഷേധ സമരം നടക്കുന്നത്. 
 ഒരു കെട്ടിട ഉടമസ്ഥൻ മുൻസിഫ് കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തുവെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന്തടസ്സഹർജി നിരുപാധികം പിൻവലിക്കുകയും ചെയ്തു. യാതൊരു നിയമ തടസ്സമില്ലാതിരുന്നിട്ടും പൊതുമരാമത്ത് വകുപ്പും കരാറ് കാരനും തമ്മിൽ അന്തർധാര ഉണ്ടാക്കി പണി നീട്ടിക്കൊണ്ടു പോകുകയാണ്. ഇതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചിരുന്നു. കോടതിയുടെ തടസ്സഹർജി പിൻവലിച്ചതിൻ്റെ ജഡ്ജ് മെൻ്റ് പകർപ്പ് പ്രതിഷേധ സമരത്തിൽ പ്രദർശിപ്പിക്കുകയും എക്സികുട്ടീവ് എഞ്ചിനീയർക്ക് നൽകുകയും ചെയ്തു സെപ്റ്റംബർ 15 നു നടത്തിയ പ്രതിഷേധ ധർണ്ണയിൽ എക്സികുട്ടിവ് എഞ്ചിനീയറുടെ ഉറപ്പ് പ്രകാരം പതിനാറാം തീയ്യതിക്ക് തന്നെ റോഡ് പണി പുനരാരംഭിക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ധർണ്ണാ സമരം പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയ ഉദുമ എം എൽ എ രാഷ്ട്രീയ നാടകം കളിക്കുകയാണ്. ഓട്ടോ ടാക്സി തൊഴിലാളി വ്യാപാരി സുഹൃത്തുക്കളും നാട്ടുകാരും ടൗണിൽ വീർപ്പ് മുട്ടുമ്പോൾ ഉദുമ എംഎൽഎയുടെ സാനിദ്ധ്യത്തിൻ മാത്രമേ പണി പുനരാരംഭിക്കാവു എന്ന് പൊതുമരാമത്ത് വകുപ്പിലെ ഉത്തരവാദപ്പെട്ട വരെ വിളിച്ച് നിർദേശിക്കുകയും ചെയ്തിരുന്നു. റോഡിൻ്റെ പണി പുനരാരംഭിക്കും വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ വിവിധ പോഷക സംഘടനകൾ റിലേ സമരം നടത്തുകയാണ് .അതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ഗാന്ധിദർശൻ സമിതി കറ്റിക്കോൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ സമരം നടത്തി. ഗാന്ധിദർശൻ മണ്ഡലം പ്രസിഡൻ്റ് രാധാകൃഷ്ണൻ മാസ്റ്റർ' അദ്ധ്യക്ഷത വഹിച്ചു.
 പ്രതിഷേധ സമരം മുളിയാർ ബ്ലോക്ക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സാബു അബ്രഹാം, ഗാന്ധിദർശൻ ജില്ലാ സെക്രട്ടറി കമലാക്ഷൻ ചൂരിത്തോട്, ജോസ് പാറത്തട്ടേൽ, മിനി ചന്ദ്രൻ ,ഒ വി വിജയൻ ,മാധവൻ ചിറക്കാൽ,വസന്തൻ ഐ എസ് ,രാജീവ് രാജു ബന്തടുക്ക, രതീഷ് ബേത്തലം, നിഷാ അരവിന്ദ്, ശുഭാലോഹി ദാക്ഷൻ, ഹനീഫ എം എച്ച്, ബിലാൽ മുഹമ്മദ്, മോഹനൻ കൊമ്പംകല്ല്, അനന്ന്യ ബന്തടുക്ക മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.                                                  തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.