സമാന്തര എക്​സ്​ചേഞ്ച്​​: ഒളിവിലുള്ളവരെ കണ്ടെത്താന്‍ പാലക്കാ​​ട്ടെ​ പ്രതിയെ ചോദ്യംചെയ്യും

2021-09-21 17:17:37

    
    കോ​ഴി​ക്കോ​ട്​: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ച്​ സ്​​ഥാ​പി​ച്ച്‌​ പാ​ല​ക്കാ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ മൊ​യ്​​തീ​ന്‍ കോ​യ​യി​ല്‍​നി​ന്ന്​ കോ​ഴി​ക്കോ​​ട്ടെ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം. കോ​ഴി​ക്കോ​ട്​ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ സ്വ​ദേ​ശി​യാ​യ മൊ​യ്​​തീ​ന്‍ കോ​യ ജി​ല്ല​യി​ലെ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള ചാ​ല​പ്പു​റം പു​ത്ത​ന്‍​പീ​ടി​യേ​ക്ക​ല്‍ പി.​പി. ഷ​ബീ​റി​െന്‍റ​ ബ​ന്ധു​വാ​ണ്. ഇ​രു​വ​രും പ​ര​സ്​​പ​ര ധാ​ര​ണ​യോ​ടെ​യാ​ണ്​ ഈ ​രം​ഗ​ത്ത്​ പ്ര​വ​ര്‍​ത്തി​ച്ച​ത്​ എ​ന്നാ​ണ്​​ അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ലെ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ ഷ​ബീ​റി​ന്​ ഒ​ളി​വി​ല്‍ ക​ഴി​യാ​നും ഇ​യാ​ളു​ടെ സ​ഹാ​യം ല​ഭി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന മൊ​യ്​​തീ​ന്‍ കോ​യ​യെ സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് (എ.​ടി.​എ​സ്) എ​സ്‌.​പി ചൈ​ത്ര തെ​രേ​സ ജോ​ണി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ്​ വി​വ​രം.
കോ​ഴി​ക്കോ​​ട്ടെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട പൊ​റ്റ​മ്മ​ല്‍ ഹ​രി​കൃ​ഷ്​​ണ​യി​ല്‍ എം.​ജി. കൃ​ഷ്​​ണ​പ്ര​സാ​ദ്, ബേ​പ്പൂ​ര്‍ പാ​ണ്ടി​ക​ശാ​ല​ക്ക​ണ്ടി ദാ​റു​സ്സ​ലാ​മി​ല്‍ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രും ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ഒ​രി​ക്ക​ല്‍​പോ​ലും വീ​ട്ടു​ക​ാ​​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ല്‍ സൈ​ബ​ര്‍ ​െസ​ല്ലി​നും പ്ര​തി​ക​ളു​െ​ട ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ജൂ​ലൈ ഒ​ന്നി​നാ​ണ്​ ക​സ​ബ, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ന​ല്ല​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ഏ​ഴ്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ ക​​​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ള​ത്ത​റ ശാ​ര​ദാ​മ​ന്ദി​രം സ്വ​ദേ​ശി ആ​ഷി​ഖ് മ​ന്‍​സി​ലി​ല്‍ ജു​റൈ​സി​നെ​ ആ​ദ്യം അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​യാ​ളി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നേ​ര​ത്തെ സ​മാ​ന കേ​സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ മ​ല​പ്പു​റം കാ​ടാ​മ്ബു​ഴ സ്വ​ദേ​ശി ഇ​ബ്രാ​ഹീം പു​ല്ലാ​ട്ടി​െന്‍റ ബ​ന്ധം വ്യ​ക്​​ത​മാ​വു​ക​യും പ്ര​തി​ചേ​ര്‍​ത്ത്​ അ​റ​സ്​​റ്റും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. പി​ന്നീ​ട്​ എ​റ​ണാ​കു​ള​ത്തും തൃ​ശൂ​രും പാ​ല​ക്കാ​ട്ടും സ​മാ​ന​രീ​തി​യി​ല്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും നി​ര​വ​ധി​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​നു​പു​റ​ത്ത്​ ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ​െച​യ്​​തി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​തി​ക​ളി​ലും നി​ര​വ​ധി​പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണ്.                                                തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.