കേരളത്തിലെ ഏറ്റവും അപൂര്‍വ്വമായ മത്സ്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് സുവോളജിക്കല്‍ സര്‍വേ ഓഫ്​ ഇന്ത്യയുടെ റിപ്പോര്‍ട്ട്‌ പുറത്ത്.

2021-09-21 17:19:41

    2020ലെ ​പു​തു​ജീ​വി​വ​ര്‍​ഗ​ങ്ങ​ളി​ല്‍ ​ കൊ​ല്ലം ക​ട​ല്‍​ത്തീ​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി​യ പ്ര​ത്യേ​ക മ​ത്സ്യ​വി​ഭാ​ഗ​വുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 'സി​റി​യാ​സ്​ അ​ന്‍​ജാ​ലെ' എ​ന്ന പ്ര​ത്യേ​ക ജീ​വി​വ​ര്‍​ഗ​ത്തി​ല്‍ പെ​ടു​ന്ന ഈ ​സ്നേ​ക്ക്​ ഈ​ലു​ക​ളെ ഐ.​സി.​എ.​ആ​ര്‍ - സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രാ​ണ്​ ലോ​ക​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.                                                                                                                                                                                                                                        

കൊ​ല്ലം ജില്ലയിലെ ശ​ക്തി​കു​ള​ങ്ങ​ര ഫി​ഷി​ങ് ​ഹാ​ര്‍​ബ​റി​ല്‍​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രു​ടെ പ​ക്ക​ല്‍​നി​ന്നാ​ണ്​​ വ​ലി​യ ക​ണ്ണു​ക​ളും ചെ​റി​യ കൂ​ര്‍​ത്ത മൂ​ക്കും വ്യ​ത്യ​സ്​​ത പ​ല്ലു​ക​ളു​മു​ള്ള​തും പാ​മ്ബിന് സ​മാ​ന​മാ​യ​തു​മാ​യ ഈ​ലു​ക​ളെ കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു മത്സ്യത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

സി.​എം.​എ​ഫ്.​ആ​ര്‍.​ഐ​യി​ലെ സീ​നി​യ​ര്‍ ശാ​സ്​​ത്ര​ജ്​​ഞ​യാ​യ ഡോ. ​മി​റി​യം പോ​ള്‍ ശ്രീ​റാ​മി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പി​എ​ച്ച്‌.​ഡി വി​ദ്യാ​ര്‍​ഥി​നി ട്രീ​സ അ​ഗ​സ്​​റ്റി​ന ഈ ​ജീ​വി​വി​ഭാ​ഗ​ത്തെ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യിരുന്നു. സി​റി​യാ​സ്​ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട നാ​ല്​ ഉ​പ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്ര​മേ ലോ​ക​ത്ത്​ ക​​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ. ഇ​തി​ന്​ 147 -149 ക​ശേ​രു​ക്ക​ളു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത മ​റ്റു​ ജീ​വി​ക​ളി​ല്‍​നി​ന്ന്​ ഇതിനെ വ്യ​ത്യ​സ്​​ത​മാ​ക്കു​ന്നുവെന്ന് ശാ​സ്​​ത്ര​ജ്​​ഞ​ര്‍ പറയുന്നു.                                                                                                                   തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.