ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ യുവതി കോവിഡിനു കീഴടങ്ങി; അമ്മച്ചൂടറിയാതെ കുഞ്ഞുങ്ങള്‍ ഐസിയുവില്‍

2021-09-21 17:21:37

    
    ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ യുവതി കോവിഡിനു കീഴടങ്ങി; അമ്മച്ചൂടറിയാതെ കുഞ്ഞുങ്ങള്‍ ഐസിയുവില്‍

തൊടുപുഴ: ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെ യുവതി കോവിഡിനു കീഴടങ്ങി. വണ്ണപ്പുറം മുള്ളരിങ്ങാട്‌ കിഴക്കേക്കരയില്‍ ഷിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24) കോവിഡിനു കീഴടങ്ങിയത്. കൃഷ്ണേന്ദുവിന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണേന്തു മരിച്ചത്. മാസം തികയാതെ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെ കളമശേരി മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഐസിയുവിലേക്ക് മാറ്റി. കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കു ശ്വാസതടസ്സമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സാധാരണ നിലയിലെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെരുമ്ബാവൂരില്‍ ഓട്ടോ ഡ്രൈവറാണ് സിന്ധു. പ്രസവത്തിനു മുന്‍പു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു കൃഷ്ണേന്ദുവിനെ മുള്ളരിങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നു കളമശേരി മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി മോശമായതോടെ വെള്ളി രാത്രിയില്‍ ശസ്ത്രക്രിയ നടത്തി കുട്ടികളെ പുറത്തെടുത്തു. പിറ്റേന്ന് കൃഷ്ണേന്ദു മരിച്ചു.

ഷിജുവിന്റെ വീട്ടില്‍ സഹോദരന്‍ മാത്രമാണുള്ളത്‌. ഷിജുവിന്റെ പെരുമ്ബാവൂരിലുള്ള സഹോദരി സിന്ധു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.                                                                            തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.