ഇനി നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം; ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി അമേരിക

2021-09-21 17:22:47

    
    വാഷിംഗ്ടണ്‍: ( 21.09.2021) ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് 18 മാസമായി ഏര്‍പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഡ്യ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയത്. നവംബര്‍ മുതലാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരികയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍കാര്‍ പ്രഖ്യാപിച്ചത്.

നവംബര്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. അമേരികയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്ബ് തന്നെ ഹാജരാക്കണം. അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്ബ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പിക്കണമെന്നും ബൈഡന്‍ സര്‍കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കോവിഡ് കോഡിനേറ്റര്‍ പറഞ്ഞു.                                                                                                 തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.