ജയില്‍വാസത്തിന് ശേഷം രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി

2021-09-21 17:24:27

    
    മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്.
നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.കുന്ദ്രക്ക് കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.

എന്നാല്‍ 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
കേസിലെ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിരുന്നു.                                                                           തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.