ഐപിഎല്‍ മത്സരം; രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച്‌ സഞ്ജു സാംസണ്‍

2021-09-21 17:28:18

    
    ദുബായ്: ഐപിഎല്‍ രണ്ടാംപാതിയില്‍ പഞ്ചാബ് കിംഗ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് . മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ ആത്മവിശ്വാസത്തിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് ഏഴാം സ്ഥാനത്തും. ജയിക്കുന്ന ടീമിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളി അഞ്ചാമതെത്താം.

പഞ്ചാബിനെതിരായ മത്സരത്തിന് ടീമിനെ കുറിച്ച്‌ സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. സഞ്ജുവിന്റെ വാക്കുകള്‍… ”ഓരോ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ടീമും നന്നായി കളിച്ചു. അവസാന പന്തിലാണ് മത്സരത്തിന് ഫലമുണ്ടായത്. രണ്ട് ടീമും തുല്യശക്തികളാണ്. സാഹചര്യങ്ങള്‍ കുറമെ മാറി. പഞ്ചാബുമായി ദുബായില്‍ കളിച്ചിട്ടില്ല. അബുദാബിയിലാണ് കളിച്ചത്. ആദ്യപാദത്തിലെ മത്സരം മുംബൈയിലായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ മാറി. വെല്ലുവിളികള്‍ ഏറെയുണ്ട്.                                                                                                                            തീയ്യതി 21/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.