ആ താരം ഉണ്ടായിരുന്നെങ്കില്‍ പഞ്ചാബ്​ ഇങ്ങനെ തോല്‍ക്കില്ലായിരുന്നുവെന്ന്​ സേവാഗ്​

2021-09-22 17:40:44

    
    ദുബൈ: ഓപണര്‍മാരായ മായങ്ക്​ അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, വണ്‍ഡൗണ്‍ ബാറ്റ്​സ്​മാന്‍ എയ്​ഡന്‍ മാര്‍ക്രം എന്നിവരാണ്​ ഐ.പി.എല്ലില്‍ രാജസ്​ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ്​ കിങ്​സിന്‍റെ തോല്‍വിക്ക് ഉത്തരവാദികളെന്ന്​​ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ ​േസവാഗ്​. അനായാസം ജയിക്കാവുന്ന മത്സരം രണ്ടു റണ്‍സിനാണ്​ പഞ്ചാബ്​ തോറ്റത്​. നാലുറണസ്​ മാത്രം വേണ്ടിയിരുന്ന അവസാനം ഓവറില്‍ ഒരു റണ്‍സ്​ മാത്രം വിട്ടുകൊടുത്ത്​ രണ്ടുവിക്കറ്റ്​ പിഴുത കാര്‍ത്തിക്ക്​ ത്യാഗിയാണ്​ മത്സരം തിരിച്ചത്​.

മത്സരത്തില്‍ 30ലധികം പന്തുകള്‍ നേരിട്ട മായ​ങ്കോ രാഹുലോ മത്സരം ഫിനിഷ്​ ചെയ്യേണ്ടിയിരുന്നുവെന്ന്​ സേവാഗ്​ അഭിപ്രായ​െപട്ടു. മാര്‍ക്രം വന്നതോടെ ടീമില്‍ നിന്ന്​ പുറത്തായ ക്രിസ്​ ഗെയ്​ലായിരുന്നു അര്‍ധസെഞ്ച്വറിയുമായി ക്രീസിലെങ്കില്‍ ടീമിനെ അവസാന ഓവറില്‍ തോല്‍ക്കാന്‍ വിടില്ലായിരുന്നുവെന്ന്​ സേവാഗ്​ ക്രിക്​ബസിനോട്​ പറഞ്ഞു.

അവസാന ഓവറില്‍ സ്​ട്രൈക്ക്​ നേടുന്നതില്‍ പരാജയപ്പെട്ട മാര്‍ക്രമിനെയും വീരു വിമര്‍ശിക്കുന്നുണ്ട്​. 20ലധികം പന്ത്​ കളിച്ച അനുഭവവുമായി നില്‍ക്കു​േമ്ബാള്‍ പന്ത്​ എ​ങ്ങോട്ട്​ പോയാലും സിംഗിള്‍ എടുക്കാന്‍ അന്താരാഷ്​ട്ര താരം കൂടിയായ മാര്‍ക്രം ശ്രദ്ധിക്കണമായിരുന്നുവെന്ന്​ സേവാഗ്​ പറഞ്ഞു. ശനിയാഴ്ച ഷാര്‍ജയില്‍ സണ്‍റൈസേഴ്​സ്​ ഹൈദരാബാദിനെതിരെയാണ്​ പഞ്ചാബിന്‍റെ അടുത്ത മത്സരം.

അവസാന ഓവറിലെ കാര്‍ത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവിലായിരുന്നു പഞ്ചാബിനെ റോയല്‍സ്​ രണ്ടുറണ്‍സിന്​ തോല്‍പിച്ചത്​. അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാല്‍ യു.പിക്കാരനായ 20കാരന്‍ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ മായങ്ക്​ അഗര്‍വാളിന്‍റെയും (67) കെ.എല്‍. രാഹുലിന്‍റെയും (47) മികവില്‍ 120 റണ്‍സെന്ന നിലയില്‍ നിന്നാണ്​ പഞ്ചാബ്​ തോല്‍വിയിലേക്ക്​ കൂപ്പുകുത്തിയത്​. എയ്​ഡന്‍ മാര്‍ക്രം(26*) നികോളസ്​ പുരാന്‍ (32) എന്നിവര്‍ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ്​ പടിക്കല്‍ കലമുടച്ചു. ​

കാര്‍ത്തിക്​ ത്യാഗി എറിഞ്ഞ അവസാന ഓവറില്‍ ഒരു റണ്‍ മാത്രമാണ്​ പിറന്നത്. രണ്ടു നിര്‍ണായക വിക്കറ്റുകള്‍ വീഴ്​ത്തിയതിന്​ പുറമെ മൂന്നു ഡോട്ട്​ ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ്​ പുരാന്‍ ദീപക്​ ഹൂഡ (0) എന്നീ വന്‍തോക്കുകളെയാണ്​ ത്യാഗി പുറത്താക്കിയത്​. ആദ്യ മൂന്നോവറില്‍ 28 റണ്‍സ്​ വഴങ്ങിയതിന്​ ശേഷമാണ്​ നാലാംഓവറില്‍ ത്യാഗി ഗംഭീര തിരിച്ചുവരവ്​ നടത്തിയത്​.

ആദ്യം ബാറ്റുചെയ്​ത രാജസ്ഥാന്‍ മുന്നോട്ടുവെച്ച 186 റണ്‍സ്​ ലക്ഷ്യത്തിനുമുന്നില്‍ നാലു വിക്കറ്റിന്​ 183 റണ്‍സിനാണ്​ പഞ്ചാബ്​ പോരാട്ടം അവസാനിച്ചത്​. ഒമ്ബത്​ മത്സരത്തില്‍ നിന്ന്​ പഞ്ചാബിന്‍റെ ആറാം തോല്‍വിയാണിത്​. ജയത്തോടെ രാജസ്​ഥാന്‍ അഞ്ചാം സ്​ഥാനത്തേക്ക്​ കയറി.                                                                                                         തീയ്യതി 22/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.