4035 അപ്രന്റിസ് ഒഴിവ്

2021-09-22 17:41:31

    
    ഛത്തീസ്ഗഢിലെ ബിലാസ്‌പുര്‍ ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് (എസ്.ഇ.സി.എല്‍‍.), ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പശ്ചിമബംഗാളിലുള്ള ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സ്, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേ എന്നിവിടങ്ങളിലെ അപ്രന്റിസ് ട്രെയിനിങ്ങിന് അപേക്ഷിക്കാം.
എസ്.ഇ.സി.എല്‍‍. : 450

മൈനിങ്ങില്‍ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈന്‍ സര്‍വേയിങ്ങില്‍ ടെക്നീഷ്യന്‍ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. 450 ഒഴിവുണ്ട്.

ഒഴിവുകള്‍: ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറല്‍-71, എസ്.സി.-19, എസ്.ടി.-32, ഒ.ബി.സി.-18) ടെക്നീഷ്യന്‍ അപ്രന്റിസസ്-മൈനിങ്/മൈന്‍ സര്‍വേയിങ്: 310 (ജനറല്‍-156, എസ്.സി.-71, എസ്.ടി.-43, ഒ.ബി.സി.-40),

യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എന്‍ജിനിയറിങ്ങില്‍ നാലുവര്‍ഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യന്‍ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈന്‍ സര്‍വേയിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുള്‍ടൈം റെഗുലര്‍യോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുന്‍പ് എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവര്‍ അപേക്ഷിക്കാന്‍ പാടില്ല.

അപേക്ഷ: അപ്രന്റിസ്ഷിപ് പോര്‍ട്ടലായ www.mhrdnats.gov.in വഴി നല്‍കാം. വിവരങ്ങള്‍ക്ക്: www.secl-cil.in അവസാനതീയതി: ഒക്ടോബര്‍ അഞ്ച്.

ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്‌: 492

ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്.

ഒഴിവുകള്‍: ഫിറ്റര്‍-200, ടര്‍ണര്‍-20, മെഷീനിസ്റ്റ്-56, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.)-88, ഇലക്‌ട്രീഷ്യന്‍-112, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്-4, പെയിന്റര്‍ (ജി)-12 എന്നിങ്ങനെയാണ് ഓരോ ട്രേഡിലുമുള്ള ഒഴിവ്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പട്ടികയില്‍. വിമുക്തഭടര്‍/മക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (ഒ.എച്ച്‌., വി.എച്ച്‌., എച്ച്‌.എച്ച്‌.) 3 ശതമാനംവീതം സംവരണമുണ്ട്.

യോഗ്യത: പ്ലസ്ടു സമ്ബ്രദായത്തിന്റെ ഭാഗമായ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും (എന്‍.സി.വി.ടി.) പാസായവരായിരിക്കണം. www.apprenticeshipindia.org വഴി അപക്ഷിക്കാം. അവസാനതീയതി : ഒക്ടോബര്‍ മൂന്ന്.

നോര്‍ത്തേണ്‍ റെയില്‍വേയില്‍ 3093 ഒഴിവുകള്‍

റെയില്‍വേയുടെ വിവിധ ഡിവിഷന്‍/യൂണിറ്റ്/വര്‍ക്‌ഷോപ്പുകളിലാണ് അവസരം. 3093 ഒഴിവുകള്‍. വിശദമായ വിജ്ഞാപനം വരുന്നലക്കം തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.rrcnr.org കാണുക. അവസാനതീയതി: ഒക്ടോബര്‍ 20.                                     തീയ്യതി 22/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.