പീഡന പരാതിയില്‍ അറസ്റ്റിലായ വ്യോമസേനാ ഉദ്യോഗസ്ഥനെ വിട്ടുകിട്ടണമെന്ന് സൈന്യം കോടതിയില്‍

2021-09-28 17:14:19

    
    കോയമ്ബത്തൂര്‍ എയര്‍ഫോഴ്സ് അഡ്മിനിട്രേഷന്‍ കോളജിലെ പീഡന കേസിലെ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എയര്‍ഫോഴ്സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. എന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് തമിഴ്നാട് പൊലീസിന്റെ വാദം. പ്രതിയായ അമൃദേശിനെ മുപ്പതാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു.

30 അംഗ ലെഫ്റ്റനന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തിനായാണ് കോയമ്ബത്തൂരിലെ എയര്‍ ഫോഴ്സ് അഡ്മിസ്ട്രേഷന്‍ കോളജില്‍ എത്തിയത്. ഈ മാസം പത്താം തിയ്യതി രാത്രി അമൃദേശ് എന്ന ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. എയര്‍ഫോഴ്സ് അഡ്മിസ്ട്രേഷന്‍ കോളജില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു.

കാട്ടൂര്‍ പൊലീസ് കേസ് എടുത്ത ശേഷം അമൃദേശിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോയമ്ബത്തൂര്‍ മഹിളാ കോടതി ഈ മാസം മുപ്പതാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്നാണ് എയര്‍ഫോഴ്സ് കോടതിയില്‍ വാദിക്കുന്നത്.

സൈനിക പരിശീലനത്തിനിടയിലായതിനാല്‍ സൈനിക അന്വേഷണവും കോര്‍ട്ട് മാര്‍ഷലും നടത്തുമെന്നും ഇതിനായി പ്രതിയെ വിട്ടുനല്‍കണമെന്നും എയര്‍ഫോഴ്സ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ലഭിച്ചിട്ടും എയര്‍ഫോഴ്സ് അന്വേഷണം നടത്തിയില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ തങ്ങള്‍ക്ക് കസ്റ്റഡിയില്‍ വേണമെന്നും തമിഴ്നാട് പൊലീസും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 30ആം തിയ്യതി എയര്‍ഫോഴ്സിന്‍റെയും പൊലീസിന്‍റെയും ഹരജികള്‍ കോടതി പരിഗണിക്കും.               തീയ്യതി 28/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.