കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍; 928 കോടിയുടെ വികസനരേഖ സമര്‍പ്പിച്ചു

2021-09-28 17:15:39

    
    ക​ള​മ​ശ്ശേ​രി: കൊ​ച്ചി​ന്‍ കാ​ന്‍​സ​ര്‍ റി​സ​ര്‍​ച് സെന്‍റ​ര്‍ അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്കാ​നു​ള്ള സ​മ​ഗ്ര വി​ക​സ​ന രൂ​പ​രേ​ഖ സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചു. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി വി​വി​ധ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​നും ചി​കി​ത്സ നി​ര്‍​ണ​യ​ത്തി​നു​ള്ള നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു​മാ​യി 928 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന വി​ക​സ​ന​രേ​ഖ​യാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​രേ​ഖ​യി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. ഇ​തു​വ​ഴി ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് 40 ശ​ത​മാ​നം കു​റ​ക്കാ​നാ​കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​ജി. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തു​ട​ര്‍​പ​രി​ച​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യം, ഡേ​കെ​യ​ര്‍ കീ​മോ​തെ​റ​പ്പി, ടെ​ലി​മെ​ഡി​സി​ന്‍, ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. രോ​ഗി​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ആ​പ് അ​ടു​ത്ത​മാ​സം മു​ത​ല്‍ ആ​രം​ഭി​ക്കും. ഇ​തു​വ​ഴി രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റു​മാ​യി വീ​ട്ടി​ലി​രു​ന്ന്​ ചി​കി​ത്സ തേ​ടാ​നാ​കു​മെ​ന്നും പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ല്‍ കാ​ന്‍​സ​ര്‍ സെന്‍റ​റി​ലെ ര​ണ്ട്‌ സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്​​റ്റി​നെ​യും ഒ​രു മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്​​റ്റി​നെ​യും ബോ​ണ്ട് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​ന്‍ നി​യ​മി​ക്കും. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു പാ​ത്തോ​ള​ജി​സ്​​റ്റ്, അ​ന​സ്‌​തെ​റ്റി​സ്​​റ്റ്, സ്പീ​ച് പാ​ത്തോ​ള​ജി​സ്​​റ്റ്​ എ​ന്നി​വ​രെ അ​ടു​ത്ത മാ​സം നി​യ​മി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.     തീയ്യതി 28/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.