രാജാസ് സ്‌കൂള്‍ അഴിമതിക്കേസ്; പിന്‍വലിച്ചില്ലെങ്കില്‍ രണ്ടു കാലില്‍ നടക്കില്ലെന്ന് കെ സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍
2021-09-28 17:17:36

ചിറക്കല്‍ രാജാസ് സ്‌കൂള്‍ അഴിമതികേസ് പിന്‍വലിക്കാന്‍ കെ സുധാകരന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരനും സുധാകരന്റെ മുന്‍ ഡ്രൈവറുമായ പ്രശാന്ത് ബാബു. ചെന്നൈ ആസ്ഥാനമായുള്ള ചിട്ടി കമ്ബനി ഉടമ ഇടപെട്ടാണ് വയനാട് ഉള്ള സഹോദരന്‍ വഴി തന്നെ സമീപിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ രണ്ടു കാലില്‍ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് ബാബു ആരോപിച്ചു.
കെ സുധാകരനെതിരെ വിജിലന്‍സില്‍ നല്‍കിയ പരാതി പിന്‍ലിക്കാന്‍ ഇടനിലക്കാരന്‍ വഴി കെ സുധാകരന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പ്രശാന്ത് ബാബു പറഞ്ഞു. സുധാകരനുമായി സാമ്ബത്തിക ഇടപാടുകളുള്ള ചിട്ടി കമ്ബനി മുതലാളി വഴിയാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പണം വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്ന് മനസിലായപ്പോള്‍ ഭീഷണിയുടെ സ്വരം പുറത്തെടുത്തെന്നും പ്രശാന്ത് ബാബു പറഞ്ഞു.
സുധാകരന്‍ അഴിമതി പണം നിക്ഷേപിച്ച ചിട്ടി കമ്ബനിയിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് കോഴ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം നടന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പ്രശാന്ത് ബാബു പറഞ്ഞു. വിജിലന്‍സ് കേസില്‍ തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന സുധാകരന്റെ ആക്ഷേപം ശരിയല്ല. തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും കേസ് അന്വേഷണം നേര്‍ വഴിക്ക് തന്നെയാണ് നീങ്ങുന്നതെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി. തീയ്യതി 28/09/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.