7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി; നേവിസിന്റെ കുടുംബത്തിന്റെ സല്‍പ്രവര്‍ത്തിയെ ആദരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

2021-09-28 17:19:03

    
    7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് അവയവദാനം നടത്തിയ കോട്ടയം കളത്തിപ്പടി സ്വദേശി നേവിസിന്റെ സംസ്‌കാരം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടന്നു. നേവിസിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനാണ് അവയവദാനത്തിന് സമ്മതിച്ചതെന്ന് കുടുംബം വ്യക്തമാക്കി.

അവയവദാനത്തിന് സമ്മതിച്ച കുടുംബം സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നേവിസിന്റെ കുടുംബത്തിന്റെ സല്‍പ്രവര്‍ത്തിയെ ആദരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവനും പറഞ്ഞു.

രക്തത്തില്‍ പഞ്ചാസാരയുടെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായ നേവിസിന് പിന്നീട് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തു. കളത്തിപ്പടി ചിറത്തിലത്ത് സാജന്‍, ഷെറിന്‍ ദമ്ബതികളുടെ മൂത്തമകനാണ് നേവിസ്. സംസ്‌കാരം കോട്ടയം ശാസ്ത്രി റോഡിന് സമീപം സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ നടന്നു.            തീയ്യതി 28/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.