ത്രേസ്യാമ്മയുടെ പഠനം ഇനി കൊച്ചുമക്കള്‍ക്കൊപ്പം; 69ാം വ​യ​സ്സി​ല്‍ ല​ക്ഷ്യമിടുന്നത്​ ബി​രു​ദ​ം

2021-09-28 17:21:53

    
    കോ​ട്ട​യം: 11 വ​ര്‍​ഷം മു​മ്ബ്, 58ാം വ​യ​സ്സി​ല്‍ ത്രേ​സ്യാ​മ്മ 10ാം ക്ലാ​സ്​ തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്നു എ​ന്ന്​ കേ​ട്ട ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മൂ​ക്ക​ത്ത്​ വി​ര​ല്‍​വെ​ച്ചു. ഈ ​പ്രാ​യ​ത്തി​ല്‍ ഇ​നി​ സ്​​കൂ​ളി​ലും പോ​കു​ന്നോ എ​ന്ന്. എ​ന്നാ​ല്‍, ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ത​ഴ​ക്കം കൈ​മു​ത​ലാ​ക്കി​യ ത്രേ​സ്യാ​മ്മ​ കു​ലു​ങ്ങി​യി​ല്ല. അ​ങ്ങ​നെ 10 മാ​ത്ര​മ​ല്ല, 2021ല്‍ 12ാം ​ക്ലാ​സും ജ​യി​ച്ചു. ഇ​നി ബി​രു​ദ​മാ​ണ്​ ല​ക്ഷ്യം. 69ാം വ​യ​സ്സി​ലെ ഈ ​​സ​ന്തോ​ഷം ത്രേ​സ്യാ​മ്മ​ക്ക്​ ചെ​റു​ത​ല്ല. വ​യ​സ്സു​കാ​ല​ത്തെ പ​ഠ​നം മ​റ്റു​ള്ള​വ​ര്‍​ക്ക്​ ത​മാ​ശ​യാ​യാ​ണ്​ തോ​ന്നി​യ​തെ​ങ്കി​ലും ത്രേ​സ്യാ​മ്മ​ക്ക്​ അ​തൊ​രു സ്വ​പ്​​ന​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യി​രു​ന്നു. പ്രാ​യ​വും പ്രാ​ര​ബ്​​ധ​ങ്ങ​ളും തി​ര​ക്കു​ക​ളു​മെ​ല്ലാം ആ ​സ്വ​പ്​​ന​ത്തി​നു​മു​ന്നി​ല്‍ വ​ഴി​മാ​റി.

പി​താ​വി​െന്‍റ സ്വ​പ്​​നം

പി​താ​വ്​ ആ​ന്‍​ഡ്രൂ​സി​െന്‍റ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ത്രേ​സ്യാ​മ്മ​യെ വ​ലി​യ നി​ല​യി​ല്‍ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന്. അ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ മ​ക​ളെ നി​ല​ത്തെ​ഴു​ത്ത്​ പ​ഠി​പ്പി​ച്ച​തും. സ​ന്ധ്യ​ക്ക്​ കൂ​ലി​പ്പ​ണി ക​ഴി​ഞ്ഞ്​ വീ​ട്ടി​ല്‍ ക​യ​റി​വ​രു​േ​മ്ബാ​ള്‍ മ​ക​ള്‍ പ​ഠി​ക്കു​ന്ന​തു കാ​ണ​ണ​മെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്​ നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ത്രേ​സ്യാ​മ്മ 10ാം ക്ലാ​സി​ല്‍ പ​ഠി​ക്കു​േ​മ്ബാ​ഴാ​ണ്​ ആ​ന്‍​ഡ്രൂ​സ്​ രോ​ഗ​ബാ​ധി​ത​നാ​വു​ന്ന​ത്. അ​തോ​ടെ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​ന്‍ പ​ഠി​പ്പ്​ നി​ര്‍​ത്തേ​ണ്ടി​വ​ന്നു. ത​െ​ന്ന പ​രി​ച​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്​ പ​ഠ​നം നി​ര്‍​ത്തി​യ​തെ​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തെ മ​ര​ണം വ​രെ പി​ന്തു​ട​ര്‍​ന്നു. പി​താ​വി​െന്‍റ സ്വ​പ്​​നം സ​ഫ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു പി​ന്നീ​ട്. കോ​ട്ട​യ​ത്തെ കേ​ര​ള ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന്​ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ മ​ക്ക​ളെ​ വ​ള​ര്‍​ത്താ​നും പ​ഠി​പ്പി​ക്കാ​നു​മു​ള്ള തി​ര​ക്കാ​യി. അ​പ്പോ​ഴെ​ല്ലാം പി​താ​വി​െന്‍റ സ്വ​പ്​​നം കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കി​ട്ടി​യ സ​മ​യ​ത്തെ​ല്ലാം പൊ​തു​വി​ജ്ഞാ​ന സം​ബ​ന്ധ​മാ​യ പു​സ്​​ത​ക​ങ്ങ​ള്‍ വാ​യി​ച്ചു. പി.​എ​സ്.​സി വ​ഴി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​നി​ല്‍ ​ഹോ​സ്​​റ്റ​ല്‍ മേ​ട്ര​ണാ​യി ഏ​ഴു​വ​ര്‍​ഷം ജോ​ലി ചെ​യ്​​തു.

ഒ​റ്റ​ക്ക്​ പൊ​രു​തി

46ാം വ​യ​സ്സി​ലാ​ണ്​ ഭ​ര്‍​ത്താ​വും ഡി.​കെ.​ടി.​എ​ഫ്​ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി.​പി. മ​ര്‍​ക്ക​സ്​ മ​രി​ച്ച​ത്. അ​ന്നു​മു​ത​ല്‍ മൂ​ന്നു മ​ക്ക​ളു​മാ​യി ജീ​വി​ക്കാ​ന്‍ നെ​​ട്ടോ​ട്ട​മോ​ടു​ക​യാ​യി​രു​ന്നു ​ത്രേ​സ്യാ​മ്മ. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ്​ അ​വ​രെ വ​ള​ര്‍​ത്തി​യ​തും വി​വാ​ഹം ക​ഴി​പ്പി​ച്ച​തും.

മ​ക്ക​ളു​ടെ മ​ക്ക​ളെ പ​ഠി​പ്പി​ക്കു​േ​മ്ബാ​ഴാ​ണ്​ വീ​ണ്ടും പ​ഠി​ക്കാ​നു​ള്ള സ​മ​യം ഇ​താ​ണെ​ന്നു തോ​ന്നി​യ​ത്. പി​ന്നെ മ​ടി​ച്ചി​ല്ല. കൊ​ച്ചു​മ​ക്ക​ളാ​യ അ​ല​ന്‍, ന​യ​ന, ​ദി​യ, നി​യ, ജു​വാ​ന്‍ എ​ന്നി​വ​രെ പ​ഠി​പ്പി​ച്ചും സ്വ​യം പ​ഠി​ച്ചും​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​രെ​യെ​ത്തി. ക​ണ​ക്കും ​ഇം​ഗ്ലീ​ഷ്​ ഗ്രാ​മ​റു​മാ​ണ്​ ഇ​ഷ്​​ട​വി​ഷ​യം. ഇ​തി​നി​ടെ, വി​ജ​യ​പു​രം പ​ള്ളി​ക്കു​കീ​ഴി​ല്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സ​മ​യം ക​ണ്ടെ​ത്തു​ന്നു. ജി​ല്ല​യി​ല്‍​നി​ന്ന്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ വി​ജ​യി​ച്ച ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വു​മാ​ണ്​ ത്രേ​സ്യാ​മ്മ.​

മ​ക​ന്‍ ദീ​പു​​വി​​നും മ​രു​മ​ക​ള്‍ ജി​നി​ക്കു​മൊ​പ്പം ഇ​ല്ലി​ക്ക​ലി​നു​സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ്​ താ​മ​സം. സ്വ​ന്ത​മാ​യി വീ​ടി​ല്ലെ​ന്ന​താ​ണ്​ ത്രേ​സ്യാ​മ്മ​യെ ഇ​പ്പോ​ള്‍ അ​ല​ട്ടു​ന്ന പ്ര​ശ്​​നം. മ​ക​ന്‍ തി​രു​വ​ഞ്ചൂ​ര്‍ പ​മ്ബ്​ ഹൗ​സി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്. ദീ​പ, ദീ​പ്​​തി എ​ന്നി​വ​രാ​ണ്​ മ​റ്റു​മ​ക്ക​ള്‍.          തീയ്യതി 28/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.