23ാം ജന്മദിനം ആഘോഷിച്ച്‌ ഗൂഗിള്‍

2021-09-28 17:22:51

    
    അമേരിക്ക :ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന് പിറവിയെടുത്തിട്ട് ഇന്നലെ 23 വര്‍ഷം തികഞ്ഞിരിക്കുന്നു . കേക്കിന് മുകളില്‍ 23 എന്ന് എഴുതിയ രൂപത്തിലുള്ള ഡൂഡിലുമായാണ് ഗൂഗിള്‍ പിറന്നാളാഘോഷിച്ചത്. ഗൂഗിള്‍ ഫൗണ്ടേഷന്‍ ആദ്യമായി ആരംഭിച്ചത് 1997 ലാണെങ്കിലും ഔദ്യോഗികമായി കമ്ബനി രൂപത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1998 സെപ്റ്റംബര്‍ 27നാണ്. അന്ന് വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല കാമ്ബസില്‍ ഉപയോഗിക്കുന്നതിനായി ആരംഭിച്ച സെര്‍ച്ച്‌ എഞ്ചിന്‍ പിന്നീട് ലോകത്തിന്റെ മുഴുവന്‍ സെര്‍ച്ച്‌ എഞ്ചിനായി മാറുകയായിരുന്നു. 2015ല്‍ സുന്ദര്‍ പിച്ചെ സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കുന്നതുവരെ ഗൂഗിളിന്റെ സി.ഇ.ഒ ലാറി പേജ് ആയിരുന്നു.2000ല്‍ സെര്‍ച്ച്‌ കീ വേര്‍ഡിനനുസരിച്ച്‌ ഗൂഗിളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയതോടെ ഗൂഗിളിന്റെ വരുമാനവും കുതിച്ച്‌ ഉയരുകയായിരുന്നു.     തീയ്യതി 28/09/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.