കേരള ടെക്സ്റ്റെയിൽസ് &ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന് ഹൃദ്യമായ യാത്ര അയപ്പ് നൽകി

2021-10-04 18:40:51

    KTGA കൊല്ലം ജില്ലാ പ്രസിഡൻ്റ് എം കെ നിസാറിൻ്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം ജില്ലയുടെ ജനകീയനായ 
മുൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന് ഹൃദ്യമായ യാത്ര അയപ്പ് നൽകി.
വസ്ത്ര വ്യാപാരികളുടെ സ്നേഹം വളരെ വലിയരീതിയിൽ ഹൃദയത്തിൽസൂക്ഷിക്കുമെന്നും ഈ വിഷമ ഘട്ടത്തിലും സഹായങ്ങൾ നൽകുകയും കോവിഡ് ചികിൽസാ സെന്ററിൽ ആവശ്യമുള്ള സാധനങ്ങൾ നൽകിയതും പ്രശംസനീ യമാണെന്നും ബി അബ്ദുൽ നാസർ പറഞ്ഞു.ചടങ്ങിൽ KTGA 
 ജില്ലാ ജനറൽ സെക്രട്ടറി നിസാമുദ്ദീൻ പാത്തൂസ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ഷാജി ന്യൂ കേരള,ജയകുമാർ കൊട്ടാരം,ജോയിൻ്റ് സെക്രട്ടറി അസ്‌ലം മാജീസ്, മീഡിയ കോർഡിനേറ്റർ മിയ ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു.ചടങ്ങിനൊപ്പം KTGA തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് അർഷാദ് കോക്ക്ടൈലിനെ ആദരിച്ചു. സഘടനയുടെ ആവശ്യകത വളരെ വലുതാണെന്നുംവസ്ത്ര വ്യാപാരികൾ ഒറ്റകെട്ടായി സഘടനെയെ ശക്തി പെടുത്തണമെന്നും അർഷാദ് നന്ദിരേഖപ്പെടുത്തിസംസാരിച്ചു.  ഒരു വസ്ത്രവ്യാപാരിയ്‌ക്ക് സാമ്പത്തിക സഹായം നൽകുകയും  ചെയ്തു ജില്ലാ ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളുഉൾപ്പെടെ വസ്ത്ര വ്യാപാരികളുടെ നിറസാന്നിധ്യത്തിൽ ജില്ലാ ട്രഷറർ P P അമീർ ഹിറാ ഗാർമെൻ്റ്സ് നന്ദി പറഞ്ഞു.                                                                                                  തീയ്യതി 04/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.