ചൈൽഡ് പ്രൊട്ടക്റ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മരണ നടത്തി

2021-10-04 18:42:02

    
    ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺ ലൈനിലൂടെ "ഗാന്ധി സ്‌മരണ" സംഘടിപ്പിച്ചു.
സി.പി.ടി യുടെ  മേൽനോട്ടത്തിലുള്ള കുട്ടികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ "വിജ്ഞാന മുറി"യിൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ വിവിധ പരിപാടികൾ നടന്നു.
പരിപാടിയുടെ സമാപനോത്ഘാടനം സി.പി.ടി ജില്ലാ പ്രസിഡന്റ്‌ മൊയ്‌ദീൻ പൂവടുക്കു യുടെ അദ്ധ്യക്ഷതയിൽ 
സി.പി.ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഉമ്മർ പാടലടുക്ക നിർവഹിച്ചു.  
ബദിയടുക്ക കുംടിക്കാന
ഗവൺമെൻറ് സ്കൂൾ അദ്ധ്യാപകൻ
സുബാഷ് ഇ കെ,
പ്രശ്സ്ത നവമാധ്യമ എഴുത്തുകാരൻ ചന്ദ്രൻ മുല്ലച്ചേരി എന്നിവർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയപ്രസാദ് ബേഡകം സ്വാഗതവും, വിജ്ഞാന മുറി ഗ്രൂപ്പ്‌ ലീഡർ കുമാരി.ശ്രീനന്ദ കെ നന്ദിയും പറഞ്ഞു.                                                                                      തീയ്യതി 04/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.