ജിയോ ടവർ മാറ്റി സ്ഥാപിക്കൽ റിലേ സമരം 50 ദിവസം പിന്നിട്ടു

2021-10-04 18:51:00

    കാഞ്ഞങ്ങാട്: ജിയോ ടവർ ജനവാസ കേന്ദ്രത്തിൽ നിന്നും സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ച റിലേ സമരം 50 ദിവസം പിന്നിട്ടു.   ഒരോ ദിവസവും  മാറി മറി  സമരം ചെയ്യുന്ന രീതിയിൽ അഞ്ച് പേരടങ്ങുന്ന ബാച്ച്  തീരുമാനിച്ചാണ് സമരമെന്ന് സമരസമിതി ജനറൽ കൺവീനർ ഉസ്മാൻ കുറ്റിക്കാൽ പറഞ്ഞു.


 സമരസമിതി പ്രവർത്തകർ കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരനെയും ജില്ലയുടെ ചാർജുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിനേയും നേരിൽ  കണ്ട് നിവേദനം നൽകി.

 വരും ദിവസങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിലെങ്കിൽ സമരം ശക്കമാക്കാനും തീരു മാനിച്ചു.റിലേ സമരത്തിന് ജനീഷ മണി കാറ്റാടി, വിനു കൊളവയൽ,  ശാരദ, സോന കാറ്റാടി, സതി, രാധ കാറ്റാടി, രജനി തുടങ്ങിയവർ നേതൃത്വം നൽകി.    


കാഞ്ഞങ്ങാട് കാറ്റാടിയിലെ ജിയോ ടവർ ജനവാസ കേന്ദ്രത്തിൽ നിന്നും സമീപത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം 50 ദിവസം പിന്നിടുന്നു 
LIVE KERALA Report  കാണാൻ    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.