ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

2021-10-08 17:45:35

    
    പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഷാലിമാര്‍ - തിരുവനന്തപുരം എക്‌സ്പ്രസിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. വിശാഖപട്ടണത്ത് നിന്ന് തൃശ്ശൂരിലേക്ക് കടത്തുന്നതിന് എത്തിച്ച നാലേമുക്കാല്‍ കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കുടുംബമായി യാത്ര ചെയ്യുമ്ബോള്‍ പരിശോധന ഒഴിവാക്കാം എന്ന ചിന്തയിലാണ് ഇവര്‍ യുവതിയെ ഒപ്പം കൂട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ട്രെയിന്‍ വഴി കഞ്ചാവ് കടത്തുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പരിശോധന ഭയന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇതിന് മുമ്ബും സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികള്‍ സമ്മതിച്ചു.   തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.