കെ.എ.എസ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു​; സ്​ട്രീം ഒന്നില്‍ എസ്​. മാലിനിക്ക്​ ഒന്നാം റാങ്ക്​

2021-10-08 17:47:11

    
    തിരുവനന്തപുരം: കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സര്‍വിസിന്‍റെ റാങ്ക്​ പട്ടിക പി.എസ്​.സി പ്രസിദ്ധീകരിച്ചു. ഒന്നാം സ്​​ട്രീമില്‍ ആദ്യ നാല്​ റാങ്കും വനിതകള്‍ക്ക്​.ഒന്നാം സ്​ട്രീമില്‍ ഒന്നാം റാങ്ക്​ എസ്​. മാലിനി സ്വന്തമാക്കി. രണ്ടാംറാങ്ക്​ നന്ദന പിള്ള, മൂന്നാം റാങ്ക്​ ഗോപിക ഉദയന്‍, നാല്​ ആതിര എസ്​.വി, അഞ്ചാം റാങ്ക്​ ഗൗതമന്‍ എം. എന്നിവര്‍ സ്വന്തമാക്കി. സ്​ട്രീം ഒന്ന്​ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെടും. 68 പേര്‍ സപ്ലിമെന്‍റി പട്ടികയിലും ഉള്‍പ്പെടും.

സ്​ട്രീം രണ്ടില്‍ ഒന്നാം റാങ്ക്​ അഖില ചാക്കോ സ്വന്തമാക്കി. രണ്ടാം റാങ്ക്​ -ജയകൃഷ്​ണന്‍ കെ.ജി, മൂന്ന്​ പാര്‍വതി ചന്ദ്രന്‍ എല്‍.​, നാല്​ ലിബു എസ്​. ലോറന്‍സ്​, അഞ്ചാം റാങ്ക്​ ജോഷോ ബെന്നല്‍ ജോണ്‍ എന്നിവര്‍ നേടി. 70 പേര്‍ മെയിന്‍ റാങ്ക്​ പട്ടികയില്‍ ഉള്‍പ്പെടും. 113 സപ്ലിമെന്‍ററി പട്ടികയിലും ഉള്‍പ്പെട്ടു.

സ്​ട്രീം മൂന്നില്‍ ഒന്നാം റാങ്ക്​ അനൂപ്​ കുമാര്‍ വി., രണ്ടാംറാങ്ക്​ അജീഷ്​ കെ, ​മൂന്നാംറാങ്ക്​ പ്രമോദ്​ ജി.വി. നാലാം റാങ്ക്​ ചിത്രലേഖ കെ.കെ. അഞ്ചാം റാങ്ക്​ സനൂബ്​ എസ്​. എന്നിവര്‍ നേടി. 69 പേര്‍ മെയിന്‍ പട്ടികയിലും 113പേര്‍ സപ്ലിമെന്‍ററി റാങ്ക്​ പട്ടികയിലും ഉള്‍പ്പെട്ടു.

പി.എസ്​.സി ചെയര്‍മാനാണ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചത്​. 105 തസ്​തികകളിലേക്കാണ്​ ആദ്യ നിയമനം. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന്​ പുതിയ ഭരണസര്‍വിസിന്​ തുടക്കമാകും. സിവില്‍ സര്‍വിസിന്​ സമാനമായി സംസ്​ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണ സര്‍വിസാണ്​​ കെ.എ.എസ്​.              തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.