കൊവിഡ് നഷ്ടപരിഹാര വിതരണത്തില്‍ നടപടി തുടങ്ങി; പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി

2021-10-08 17:49:36

    
    തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാര വിതരണത്തില്‍ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സര്‍വേ പഠനത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ഇന്ന് തയാറാകുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയില്‍ അപാകതയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു . അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.    തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.