വ്യാജ പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്: മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല

2021-10-08 17:50:40

    
    കൊച്ചി:വ്യാജ പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. മോന്‍സന്റെ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജ പുരാവസ്തുക്കളുടെ മറവില്‍ ആറു പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു മോന്‍സണ്‍ മാവുങ്കലിന് എതിരായ കേസ്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും വ്യാജരേഖ ചമച്ചതിനെക്കുറിച്ചുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണസംഘത്തോട് മോന്‍സണ്‍ വെളിപ്പെടുത്തിയിരുന്നില്ല. താന്‍ വ്യാജ രേഖ ചമച്ചിച്ചിട്ടില്ല എന്നാണ് മോന്‍സണ്‍ പറയുന്നത്.

ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യമനുവദിക്കണമെന്നായിരുന്നു മോന്‍സന്റെ വാദം. ഇല്ലാത്ത പണത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും മോണ്‍സ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. മോന്‍സന് എതിരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പരാതികളും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് ആയിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജാമ്യപേക്ഷ കോടതി തള്ളിയത്. നേരത്തെയും മോന്‍സന്റെ ജാമ്യപേക്ഷ എസിജെഎം കോടതി തള്ളിയിരുന്നു.500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മീനച്ചില്‍ സ്വദേശിയില്‍ നിന്നും 1.78 കോടി രൂപ തട്ടിയെടുത്ത കേസിലും മോന്‍സന് കോടതി ജാമ്യം അനുവദിച്ചില്ല.        തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.