വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി; വിനയായത് ഇക്കാരണങ്ങള്‍

2021-10-08 17:55:58

    
    കൊച്ചി: ( 08.10.2021) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ചെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. അന്വേഷണ സംഘം കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തില്‍ ജയിലില്‍ തുടരേണ്ടതില്ലെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്.

എന്നാല്‍ വിസ്മയ സമൂഹമാധ്യമങ്ങള്‍ക്ക് അടിമയായിരുന്നു എന്ന വാദം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. തന്നെ ജോലിയില്‍ നിന്നു പുറത്താക്കിയ വിവരം ചൂണ്ടിക്കാണിച്ചും ജാമ്യത്തിനായി അഭ്യര്‍ഥിച്ചു.

എന്നാല്‍ കൂടുതല്‍ സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ട് കിരണ്‍ നിരന്തരമായി വിസ്മയയെ ശാരീരികമായി പീഡിപ്പിച്ചെന്നും ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിക്കുകയും ജാമ്യ ഹര്‍ജി തള്ളുകയുമായിരുന്നു. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് വിസ്മയ നടത്തിയ വാട്‌സാപ് ചാറ്റുകളും പ്രതിക്ക് എതിരായി. കഴിഞ്ഞ ജൂണിലാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസെടുത്ത് 80-ാം ദിവസം കുറ്റപത്രം സമര്‍പിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചു എന്നതാണ് കിരണിന്റെ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കപ്പെടാന്‍ കാരണം. സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

507 പേജുള്ള കുറ്റപത്രം സമര്‍പിച്ചതിനു പിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചുതന്നെ ഇയാളെ വിചാരണ ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം മുന്നോട്ടു വച്ചിരുന്നു.     തീയ്യതി 08/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.