കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ നവംബർ 15 മുതൽ

2021-10-09 17:53:22

    കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ നവംബർ 15 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. അപേക്ഷ നൽകിയിട്ടുള്ള പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലെ KGTE2021 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും തിയതിയും തെരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. ഇത്തരത്തിൽ സമയക്രമം തിരഞ്ഞെടുത്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. ഈ രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാ സമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നീ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകമായി സമയം തെരഞ്ഞെടുക്കണം. ഫീസടക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം ഒക്‌ടോബർ 20 മുതൽ നവംബർ 10 വരെ വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്. വിദ്യാർഥികൾ തെരഞ്ഞെടുത്ത പരീക്ഷാ തിയതിയും സമയവും മാറ്റി നൽകുന്നതല്ല.             തീയ്യതി 09/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.