ഇനി അതിവേഗത്തില്‍ കുതിക്കാം; വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തുമെന്ന്​ ഗഡ്​കരി

2021-10-09 18:14:55

    
    ന്യൂഡല്‍ഹി: ഹൈവേകളിലും എക്​സ്​പ്രസ്​വേകളിലും വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തുന്നതിനെ അനുകൂലിച്ച്‌​ കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിന്‍ ഗഡ്​കരി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ്​ ഗഡ്​കരിയുടെ പരാമര്‍ശം. വേഗപരിധി മണിക്കൂറില്‍ 140 കിലോ മീറ്ററായി ഉയര്‍ത്തുന്നതിന്​ കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്ന്​ ഗഡ്​കരി പറഞ്ഞു. എന്നാല്‍, വേഗപരിധി ഉയര്‍ത്തുന്നതിനെതിരെ വിവിധ കോടതികളില്‍ നിന്ന്​ പരാമര്‍ശമുണ്ടായിട്ടു​ണ്ട്​.  വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തുന്നത്​ ഞങ്ങള്‍ക്ക്​ മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുകയാണ്​. കാറിന്‍റെ വേഗതയെ സംബന്ധിച്ച ചില സുപ്രീംകോടതി, ​ൈ​ഹകോടതി വിധികള്‍ വേഗപരിധി ഉയര്‍ത്തുന്നതിന്​ തടസം സൃഷ്​ടിക്കുകയാണ്​. ഇന്ത്യയിലെ എക്​സ്​പ്രസ്​ ഹൈവേകളില്‍ ഡിവൈഡറുകള്‍ ഉപയോഗിച്ച്‌​ കനത്ത സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​.  വേഗത കൂടിയാല്‍ അപകടമുണ്ടാവുമെന്നൊരു ധാരണ നമുക്കുണ്ട്​. ഈ ധാരണയെ മാറ്റുന്നതിനുള്ള ബില്ലാണ്​ ഒരുങ്ങുന്നത്​. എക്​സ്​പ്രസ്​വേകളിലെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്നും 140 ആക്കി ഉയര്‍ത്താനാണ്​ ലക്ഷ്യമിടുന്നത്​. നാലുവരി പാതകളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും​ വേഗപരിധി. രണ്ട്​ വരിയുള്ള ദേശീയപാതകളില്‍ 80 കിലോമീറ്ററും നഗരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗവുമായിരിക്കും ഉണ്ടാവുകയെന്നും ഗഡ്​കരി കൂട്ടിച്ചേര്‍ത്തു.                                                                  തീയ്യതി 09/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.