എതിര്‍ ശബ്​ദങ്ങളെ പൂട്ടാനുറച്ച്‌ നേതൃത്വം; ബത്തേരി ബി.ജെ.പി പുകയുന്നു

2021-10-09 18:17:50

    
    സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബി.​ജെ.​പി​യു​ടെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ പ​ദ​വി രാ​ജി​വെ​ച്ച്‌ പ്ര​തി​ഷേ​ധി​ച്ച കെ.​ബി. മ​ദ​ന്‍​ലാ​ലി​നെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നും സ​സ്പെ​ന്‍​ഡ്​ ചെ​യ്ത​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ച​തോ​ടെ പാ​ര്‍​ട്ടി​യി​ല്‍ പ്ര​ശ്​​ന​ങ്ങ​ള്‍ പു​ക​യു​ന്നു. എ​തി​ര്‍ ശ​ബ്​​ദ​ങ്ങ​ളെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന സൂ​ച​ന കൊ​ടു​ക്കു​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െന്‍റ രീ​തി സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ അ​ണി​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. അ​തേ​സ​മ​യം, നേ​താ​ക്ക​ള്‍ രാ​ജി​വെ​ച്ചാ​ലും അ​ണി​ക​ളൊ​ന്നും കൊ​ഴി​ഞ്ഞു​പോ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​കെ. ജാ​നു​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി പ്ര​ഖ്യാ​പി​ച്ച​തു മു​ത​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലെ ബി.​ജെ.​പി​യി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. പ്രാ​ദേ​ശി​ക എ​തി​ര്‍​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ജാ​നു​വി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. വോ​ട്ടി​ല്‍ വ​ലി​യ ചോ​ര്‍​ച്ച​യു​ണ്ടാ​യ​തും കോ​ഴ ആ​രോ​പ​ണ​ങ്ങ​ളും അ​തു​വ​രെ നി​ശ്ശ​ബ്​​ദ​രാ​യി​രു​ന്ന ഭാ​ര​വാ​ഹി​ക​ളെ പ്ര​തി​ക​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചു.

യു​വ​മോ​ര്‍​ച്ച നേ​താ​വ് ദീ​പു പു​ത്ത​ന്‍​പു​ര​യി​ല്‍, ലി​ലി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​യി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന മ​ദ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ കോ​ഴ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​സ്വ​സ്ഥ​രാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

ആ​രോ​പ​ണ വി​ധേ​യ​രാ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ മാ​സ​ങ്ങ​ള്‍​ക്കു​മു​മ്ബ് പ​രാ​തി കൊ​ടു​ത്തി​ട്ടും സം​സ്ഥാ​ന നേ​തൃ​ത്വം ഗൗ​നി​ച്ചി​ല്ലെ​ന്നും അ​തേ നേ​താ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സ്ഥാ​ന​ങ്ങ​ള്‍ കൊ​ടു​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജി​യെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ദ​ന്‍​ലാ​ല്‍ പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ സി​നീ​ഷ് വാ​കേ​രി, ശി​വ​പ്ര​സാ​ദ് മീ​ന​ങ്ങാ​ടി, ഇ​രു​ള​ത്തെ സ്മി​ത സ​ജി എ​ന്നി​വ​ര്‍ രാ​ജി​വെ​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​ര​വും ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ബി.​ജെ.​പി എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി​ട്ടാ​ണ് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യെ ക​ണ്ടി​രു​ന്ന​ത്. അ​മി​ത് ഷാ ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തും അ​തു​കൊ​ണ്ടാ​ണ്. എ​ന്നാ​ല്‍, 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കി​ട്ടി​യ വോ​ട്ടി​ല്‍ നി​ന്നും പ​തി​നാ​യി​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ ഇ​ത്ത​വ​ണ കു​റ​ഞ്ഞു. മു​ക​ളി​ല്‍​നി​ന്നും ആ​വ​ശ്യ​ത്തി​ന് പ​ണ​മെ​ത്തി​യി​ട്ടും പ്ര​ചാ​ര​ണ​ത്തി​ന് പ​കി​ട്ട് ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ചി​ല നേ​താ​ക്ക​ളു​ടെ ആ​ക്ഷേ​പം. പു​തി​യ ജി​ല്ല പ്ര​സി​ഡ​ന്‍​റ് കെ.​പി. മ​ധു, പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു സി.​കെ. ജാ​നു​വി​െന്‍റ പ്ര​ചാ​ര​ണ​ത്തി​ന്​ ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. പു​തി​യ ന​ട​പ​ടി​ക​ളി​ല്‍ ഇ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​രാ​യ​താ​യി വേ​ണം ക​രു​താ​ന്‍.        തീയ്യതി 09/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.