മാന്‍ വേട്ട: രണ്ടുപേര്‍ അറസ്​റ്റില്‍

2021-10-09 18:19:25

    
    പു​ല്‍​പ​ള്ളി: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യ കേ​സി​ല്‍ ര​ണ്ടു​പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ല്‍​പ​ള്ളി ചാ​മ​പ്പാ​റ പൊ​യ്ക​യി​ല്‍ സു​രേ​ഷ്, ത​ട്ടു​പു​ര​ക്ക​ല്‍ ദി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ആ​റി​ന് ദി​നീ​ഷി​െന്‍റ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു. ചെ​ത​ല​യം റേ​ഞ്ച​ര്‍ അ​ബ്​​ദു​ല്‍ സ​മ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​നീ​ഷി​െന്‍റ വീ​ട്ടി​ല്‍​നി​ന്ന് 10 കി​ലോ​യോ​ളം ഉ​ണ​ക്കി​യ​തും പാ​കം ചെ​യ്ത​തു​മാ​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്.

മാ​നി​നെ വെ​ടി​വെ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച നാ​ട​ന്‍ തോ​ക്കും ക​ണ്ടെ​ടു​ത്തു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ജീ​പ്പും ബൈ​ക്കും ഉ​ള്‍​പ്പെ​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മാ​നി​െന്‍റ തോ​ലും മ​റ്റ് അ​വ​ശി​ഷ്​​ട​ങ്ങ​ളും പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ​െഡ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ സു​നി​ല്‍​കു​മാ​ര്‍, ഫോ​റ​സ്​​റ്റ​ര്‍ മ​ണി​ക​ണ്​​ഠ​ന്‍, അ​ഖി​ല്‍ കൃ​ഷ്ണ​ന്‍, ജാ​ന്‍​സി, ജി​തേ​ഷ്, ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.                                                                           തീയ്യതി 09/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.