വീട്ടുവളപ്പില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയയാള്‍ പിടിയില്‍
2021-10-09 18:20:56

കല്പറ്റ: വീട്ടുവളപ്പില്‍ കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ കേസില്‍ പ്രതി പിടിയില്‍. കല്പറ്റ ഗൂഢലായികുന്നിലെ പറമ്ബത്ത് പ്രശാന്ത് (37) ആണ് അറസ്റ്റിലായത്. പ്രതിയെ കല്പറ്റ കോടതി റിമാന്‍ഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രജികുമാറിെന്റ നിര്‍ദേശപ്രകാരം ലഹരി വിരുദ്ധ സേനാംഗങ്ങളും കല്പറ്റ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും കഴിഞ്ഞ തിങ്കളാഴ്ച കല്പറ്റ ഗൂഢലായി കുറുക്കന്മൂലയിലെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണ് കഞ്ചാവു ചെടി കണ്ടെത്തിയത്. വീടിെന്റ ബാത്ത്റൂമിനോടു ചേര്‍ന്ന് പച്ച നെറ്റ് മറച്ചുകെട്ടി ചെടി വളര്‍ത്തുകയായിരുന്നു. തീയ്യതി 09/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.