ചെറുവത്തൂർ മത്സ്യബന്ധന തുറമുഖത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളം അടുപ്പിക്കുന്നതിനുള്ള ലോലെവൽ ജെട്ടി നിർമ്മിക്കുന്നതിന് 1.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

2021-10-10 15:13:46

   ചെറുവത്തൂർ: മത്സ്യതൊഴിലാളികളുടെ നീണ്ടകാലത്തെ ആവശ്യം യാഥാർഥ്യമാക്കുന്നതിന് ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശാനുസരണം ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

 കാസർകോട് ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമാണ് ചെറുവത്തൂർ. അതുകൊണ്ടുതന്നെ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ബോട്ടുകൾ ഉൾപ്പെടെ കേന്ദ്രീകരിക്കുന്ന ഇവിടം ചെറുവള്ളങ്ങൾ യഥേഷ്ടം അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഈ അവസ്ഥയ്ക്ക് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ  പരിഹാരമാകും.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.