കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ - ചെമ്പ്രക്കാണം - പാലക്കുന്ന് റോഡ് ഉദ്ഘാടനത്തിനൊരുങ്ങി.

2021-10-11 12:05:08

    കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട പാതയാണ് ജില്ലയിലെ കയ്യൂര്‍ - ചെമ്പക്കാണം - പാലക്കുന്ന് റോഡ്. പ്രധാനപ്പെട്ട ഈ ജില്ലാ റോഡ് ഇപ്പോള്‍ അതിന്‍റെ ശോചനീയാവസ്ഥകള്‍ പരിഹരിച്ച് പുതുമോടി കൈവരിച്ചിരിക്കുകയാണ്. അവസാന ഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

12 കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 10 മീറ്റര്‍ വീതിയില്‍ റോഡ് പണിയുന്നതിന് പ്രദേശത്തെ ജനങ്ങള്‍ സൗജന്യമായാണ് ഭൂമി വിട്ടുനല്‍കിയത് എന്നത് ഏറെ മാതൃകാപരമായിരുന്നു. 
 
ഉത്തരമലബാറിനെ സംബന്ധിച്ച് ഒരു പ്രധാന പാതയാണിത്. മലബാറിന്‍റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിലെ വീറുറ്റ അധ്യായമാണ് കയ്യൂരും കരിവെള്ളൂരും. ചരിത്രപ്രധാനമായ ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡെന്ന പ്രധാന്യം കൂടി ഈ പാതയ്ക്കുണ്ട്. ദേശീയപാതയുടെ ലിങ്ക് റോഡായും ഇതിനെ ഉപയോഗിക്കാം. 

സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.                               തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.