കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി

2021-10-11 12:06:02

    
    തിരുവനന്തപുരം | ഏറെ നാളത്തെ അടിച്ചിടലിന് ശേഷം ആരംഭിച്ച സംസ്ഥാനത്തെ കോളജുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റുകളുടെ നീക്കത്തിന് തിരിച്ചടി. സ്വകാര്യ, സ്വാശ്രയ കോളജുകളില്‍ ഉള്‍പ്പെടെ ഫീസ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ വിലക്കി. അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ ഒരു ഫീസും ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും മുഴുവന്‍ ശമ്ബളവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ അക്കാദമിക താത്പര്യം സംരക്ഷിക്കാനൊണ് നിര്‍ദ്ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ മാസം നാലിന് തന്നെ സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരുന്നു. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും വച്ചാണ് നടത്തുന്നത്.

തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.