പതിവ് തെറ്റിയില്ല; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു
2021-10-11 12:06:35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി.
തിങ്കളാഴ്ച കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഞായറാഴ്ച ഡീസലിന് 100 രൂപ കടന്നിരുന്നു. തീയ്യതി 11/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.