സിമന്‍റിന്​ തോന്നുംവില; നിര്‍മാണ മേഖല പ്രതിസന്ധിയില്‍

2021-10-11 12:08:56

    
    ക​ണ്ണൂ​ര്‍: കോ​വി​ഡും ലോ​ക്​​ഡൗ​ണും ഏ​ല്‍​പി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​ക്ക്​ ഇ​രു​ട്ട​ടി​യാ​യി സി​മ​ന്‍​റ്​ വി​ല​വ​ര്‍​ധ​ന. ക​ഴി​ഞ്ഞ​ദി​വ​സം 50 രൂ​പ​യാ​ണ്​ ഒ​രു ചാ​ക്കി​ന്‍​​മേ​ല്‍ വ​ര്‍​ധി​ച്ച​ത്.നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍​ധ​ന​യാ​ണ്​ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. സി​മ​ന്‍​റ്, ക​മ്ബി, ഇ​ല​ക്​​ട്രി​ക്ക​ല്‍, പ്ലം​ബി​ങ്​ സാ​മ​ഗ്രി​ക​ള്‍​ക്കും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി​ത​വ​ണ വി​ല​കൂ​ടി.

ക​ഴി​ഞ്ഞ​മാ​സം എ.​സി.​സി സി​മ​ന്‍​റി​ന്​​ 400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ള്‍ 50 രൂ​പ വ​ര്‍​ധി​ച്ചു. ജി.​എ​സ്.​ടി​യും ക​യ​റ്റി​റ​ക്ക്​ കൂ​ലി​യും അ​ട​ക്കം ചി​ല്ല​റ വി​ല്‍​പ​ന​യാ​യി ആ​വ​ശ്യ​ക്കാ​ര​െന്‍റ ​ൈക​യി​ലെ​ത്തു​േ​മ്ബാ​ള്‍ 480 രൂ​പ​യാ​വും. അ​ല്‍​ട്രാ​ടെ​ക്​ സി​മ​ന്‍​റി​ന്​ 75 രൂ​പ വ​ര്‍​ധി​ച്ച്‌​ വി​ല അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി. ശ​ങ്ക​ര്‍ സി​മ​ന്‍​റി​ന്​ 475 രൂ​പ​യാ​ണ്​ പു​തി​യ വി​ല. നൂ​റു​രൂ​പ​യോ​ളം വി​വി​ധ ക​മ്ബ​നി​ക​ളു​ടെ സി​മ​ന്‍​റു​ക​ള്‍​ക്ക്​ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

ക​ല്‍​ക്ക​രി​യു​ടെ​യും ഡീ​സ​ലി​െന്‍റ​യും വി​ല​വ​ര്‍​ധി​ച്ച​തും കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി​ക​ളു​മാ​ണ്​ വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക്​ ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്നു​മാ​സം മു​മ്ബ്​ സി​മ​ന്‍​റി​ന്​ ഏ​ക​ദേ​ശം ഇ​ത്ര​ത്തോ​ളം വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ അ​പ്ര​ഖ്യാ​പി​ത പ​ണി​മു​ട​ക്കും പ്ര​തി​ഷേ​ധ​വും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോ​ടെ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ള്‍ വി​ല കു​റ​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ര്‍​ണാ​ട​ക, ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ യാ​ത്രാ​വി​ല​ക്ക്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം നി​ര്‍​മാ​ണ മേ​ഖ​ല അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട പ്ര​വാ​സി​ക​ളും മ​റ്റും നാ​ട്ടി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ്​ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ളു​ടെ തീ​വി​ല. കോ​വി​ഡി​ന്​ ശേ​ഷം മ​റ്റ്​ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍​ക്കും വി​ല​വ​ര്‍​ധ​ന​യു​ണ്ടാ​യി.

പൂ​ഴി​ക്ക്​ ഒ​രു​ലോ​ഡി​ന്​ 1000 രൂ​പ വ​രെ വ​ര്‍​ധ​ന​വു​ണ്ടാ​യി. പൊ​ന്നാ​നി പൂ​ഴി​ക്ക്​ ട​ണ്ണി​ന്​ 2800രൂ​പ​യാ​ണ്​ ജി​ല്ല​യി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. ദൂ​രം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ വ​ണ്ടി​വാ​ട​ക​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ണ്ടാ​വും. ജി​ല്ല​യി​ല്‍​നി​ന്നും പൂ​ഴി എ​ടു​ക്കു​ന്നു​ണ്ട്. സി​മ​ന്‍​റ്​ വി​ല വ​ര്‍​ധി​ച്ച​തോ​ടെ സി​മ​ന്‍​റ്​ ക​ട്ട​ക്ക്​ അ​ഞ്ചു​രൂ​പ​വ​രെ കൂ​ടി​യി​ട്ടു​ണ്ട്. ക​ല്ല്, മെ​റ്റ​ല്‍, എം ​സാ​ന്‍​ഡ്​​ എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കൊ​പ്പം അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ലാ​യ​ന​വു​മാ​യ​പ്പോ​ള്‍

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും പൊ​തു​മേ​ഖ​ല​യി​ലെ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്നു. കോ​വി​ഡ്​ കേ​സു​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​ശേ​ഷം കൂ​ടു​ത​ല്‍ ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​തോ​ടെ നി​ര്‍​മാ​ണ​മേ​ഖ​ല​യ​ട​ക്കം ച​ലി​ച്ചു​തു​ട​ങ്ങി​യ​താ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ്​ കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ പു​തി​യ ചൂ​ഷ​ണം. മു​മ്ബ്​ നി​ര്‍​മാ​ണ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ര്‍​ധി​ക്കു​മ്ബോ​ള്‍ ക​മ്ബ​നി​ക​ള്‍​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നു. നി​ല​വി​ല്‍ ഫ​ല​പ്ര​ദ​മാ​യി വി​ല പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ സ​ര്‍​ക്കാ​റു​ക​ള്‍​ക്കാ​വു​ന്നി​ല്ലെ​ന്ന്​​ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. മ​ല​ബാ​ര്‍ സി​മ​ന്‍​റി​െന്‍റ ഉ​ല്‍​പാ​ദ​നം കൂ​ട്ടി സം​സ്ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ​തി​െന്‍റ മൂ​ന്നി​ലൊ​ന്നെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഏ​റെ​നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്​​.                തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.