യുഎഇയില്‍ നബിദിന അവധി ഒക്ടോബര്‍ 21ന്

2021-10-11 12:10:09

    
    അബൂദബി: യുഎഇയില്‍ നബിദിനം പ്രമാണിച്ച് പൊതുമേഖലക്ക് ഒക്ടോബര്‍ 21 വ്യാഴാഴ്ച അവധി. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക് കലന്‍ഡറിലെ മൂന്നാം മാസമായ റബി ഉല്‍ അവ്വല്‍ 12-നാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനം. 

പൊതു, സ്വകാര്യ മേഖലകള്‍ക്കായി രാജ്യം അവധിദിനങ്ങള്‍ ഏകീകൃതമാക്കിയതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ഒരു നീണ്ട വാരാന്ത്യം ലഭിക്കും. ഒക്ടോബര്‍ 21 വ്യാഴം മുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ അവധിദിനങ്ങള്‍ ലഭിച്ചേക്കാം. അതേസമയം സ്വകാര്യമേഖലയിലെ അവധിദിനങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം സ്ഥിരീകരിക്കേണ്ടതുണ്ട്.                                  തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.