വീണ്ടും തിരിച്ചടി; പെട്രോളിന് പിന്നാലെ സെഞ്ച്വറിയടിച്ച് ഡീസല്‍
2021-10-11 12:10:53

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഞായറാഴ്ച ഡീസലിന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് വില. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് ഡീസല്‍ വില.
അതേസമയം ഞായറാഴ്ച പെട്രോളിന് 30 പൈസ കൂടിയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയും പെട്രോളിന് 104 രൂപ 35 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 104.61 രൂപയും ഡീസല്‍ വില 98.20 രൂപയുമാണ്. 10 മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. തീയ്യതി 11/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.