അമ്മയോടൊപ്പം കടലുകാണാന്‍ എത്തിയപ്പോള്‍ ആഞ്ഞടിച്ച തിരമാലയില്‍പെട്ട് അപകടം; 11കാരിക്ക് ദാരുണാന്ത്യം

2021-10-11 12:11:49

    
    കോഴിക്കോട്: അമ്മയോടൊപ്പം കടലുകാണാന്‍ ബീചിലെത്തിയപ്പോള്‍ തിരമാലയില്‍പെട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ(11) ആണ് മരിച്ചത്. ഇരിങ്ങലില്‍ കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീചില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ബീചില്‍ സനോമിയ അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്‍പെടുകയുമായിരുന്നുവെന്ന് കടലുകാണാന്‍ എത്തിയ മറ്റുള്ളവര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേര്‍ന്നാണ് അപകടം സംഭവിച്ച കുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്.                  തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.