കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസും സംഗീത വിരുന്നും നടന്നു

2021-10-11 12:12:58

    
    ലോകമാനസികാരോഗ്യ ദിനത്തിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കൊല്ലം ജില്ലാ കമ്മിറ്റിയുടെയും, കൊല്ലം മ്യൂസിക് ബ്രോയുടെയും സംയുക്താഭിമുഖ്യത്തിൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച ആരോഗ്യസംരക്ഷണ ക്ലാസ്സിന് ഇന്റഗ്രേറ്റഡ് മെഡിസിൻ ജോയിന്റ് ഡയറക്ടർ ഡോക്ടർ ഷിബു ഭാസ്കരൻ നേതൃത്വം നൽകി. സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടന്ന പരിപാടിക്ക് ട്രസ്റ്റ് ചെയർമാൻ റുവൾ സിംഗ് അധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രൊട്ടക്റ്റ് ടീം കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം മ്യൂസിക് ബ്രോ അംഗങ്ങളായ കൊല്ലം സുനിലിന്റെയും സുരേഷിന്റെയും നേതൃത്വത്തിൽ സംഗീതവിരുന്നും സംഘടിപ്പിച്ചു . ഗായകരായ കൊട്ടിയം മധു,  റാഫേൽ, ബിജു, ചാത്തന്നൂർ വിനോദ്, കാശിനാഥ്‌, വിനോദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.                                                                                 തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.