ചരിത്രത്തിലാദ്യമായി ടൂര്‍ പാക്കേജ് ആരംഭിച്ച്‌ KSRTC.

2021-10-11 12:28:11

    
    മലപ്പുറത്ത് നിന്ന് മൂന്നാറിലേക്കാണ് വിനോദസഞ്ചാരികള്‍ക്കു വേണ്ടിയുള്ള പാക്കേജ് ടൂറിന്റെ ആദ്യഘട്ടം.എല്ലാ ശനിയാഴ്ചകളിലും ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച്‌ രാത്രി 7.30ന് മൂന്നാറിലെത്തിയാല്‍ ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറക്കം. ഞായറാഴ്ച്ച KSRTC സൈറ്റ് സീയിങ്ങ് ബസില്‍ കയറി മൂന്നാറിലെ കാഴ്ചകള്‍ കണ്ടശേഷം വൈകീട്ട് ആറു മണിക്ക് മലപ്പുറത്തേക്ക് തിരിച്ചു മടങ്ങും.

പാക്കേജ് നിരക്ക് സംബന്ധിച്ച്‌ KSRTC എം.ഡിയുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. KSRTCയുടെ ടിക്കറ്റിതര വരുമാനവര്‍ധനയും കുറഞ്ഞ ചിലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ഈ ടൂര്‍ പാക്കേജിന്റെ ലക്ഷ്യം.

മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് മലപ്പുറത്തു നിന്നായതു കൊണ്ടാണ് ടൂര്‍ പാക്കേജ് അവിടെ നിന്ന് ആരംഭിക്കുന്നത്. പദ്ധതി വിജയമായാല്‍ മറ്റ് പ്രധാന ജില്ലകളില്‍ നിന്നും പാക്കേജ് സര്‍വീസ് തുടങ്ങും.

ഇപ്പോള്‍ മൂന്നാറില്‍ 100 രൂപയ്ക്ക് KSRTC ബസില്‍ താമസം, ടോപ്പ് സ്റ്റേഷന്‍ കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ സൈറ്റ് സീയിങ്ങ് എന്നിവയുണ്ട്. സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചാലുടനെ മാങ്കുളം ആനക്കുളത്തേക്കും പൂതിയ സൈറ്റ് സീയിങ്ങ് സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് KSRTC ഇപ്പോള്‍.                                              തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.