സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

2021-10-11 12:55:35

    
    രാജ്യത്തെ കല്‍ക്കരിക്ഷാമം കേരളത്തെയും ബാധിച്ചു കഴിഞ്ഞു.കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇന്നലെ കിട്ടിയത്. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താതെ നിര്‍വര്‍ത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്ബത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലത്ത് കേരളത്തില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാല്‍ തന്നെ ഏതാനും മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല എന്നതാണ് കേരളത്തിന്റെ ആശ്വാസം.എന്നാല്‍ കല്‍ക്കരി പ്രതിസന്ധി ആറു മാസം നീണ്ടു നിന്നേക്കാം എന്നാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ അടുത്ത വേനല്‍ക്കാലമാകുമ്ബോഴേക്കും വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കടത്തു നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കുന്നത്. പവര്‍കട്ട് ഏര്‍പ്പെടുത്തുകയാണെങ്കില്‍ വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.                                                                                                                             തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.