ഉ​ത്ര വധക്കേ​സി​ല്‍ പ്രതി സൂരജ് കുറ്റക്കാരന്‍

2021-10-11 13:33:03

    
    കൊ​ല്ലം: മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌ അ​ഞ്ച​ല്‍ സ്വദേശിനി ഉ​ത്ര​യെ (22) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരെന്ന് കോടതി.കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജഡ്ജി എം. മനോജ് ആ​ണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്.

അ​ഞ്ച​ല്‍ ഏ​റം വെ​ള്ളാ​ശ്ശേ​രി​യി​ല്‍ വി​ജ​യ​സേ​ന​ന്‍-​മ​ണി​മേ​ഖ​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ത്ര​യെ (22) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ര്‍​ത്താ​വ്‌ സൂ​ര​ജ്‌ മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ​ക്കൊ​ണ്ട്‌ ക​ടി​പ്പി​ച്ചു​ കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. കേസില്‍ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി.ഡികളും ഹാജരാക്കുകയും ചെയ്തു.

2020 മേ​യ്‌ ഏ​ഴി​ന് രാ​വി​ലെ​യാ​ണ് ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മൂ​ര്‍​ഖ​ന്‍ പാ​മ്ബ്‌ ക​ടി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ര്‍​ഖ​ന്‍ പാ​മ്ബി​നെ കൊ​ണ്ട്​ ക​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

സം​ഭ​വ​ത്തി​നു​മു​മ്ബ് അ​ടൂ​ര്‍ പ​റ​ക്കോ​ട്ടു​ള്ള സൂ​ര​ജിന്‍റെ വീ​ട്ടി​ല്‍ ​െവ​ച്ച്‌ അ​ണ​ലി​യെ​ക്കൊ​ണ്ട് ഉ​ത്ര​യെ ക​ടു​പ്പി​ച്ചി​രു​ന്നു. അ​തിന്‍റെ ചി​കി​ത്സ​ക്കു​ ശേ​ഷം വി​ശ്ര​മി​ക്കു​മ്ബോ​ഴാ​യി​രു​ന്നു മൂ​ര്‍​ഖ​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം. ജീ​വ​നു​ള്ള വ​സ്തു കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​​ച്ചെ​ന്ന അ​പൂ​ര്‍​വ​ത​യും കേ​സി​നു​ണ്ട്.

പാ​മ്ബി​നെ ബ​ലം പ്ര​യോ​ഗി​ച്ച്‌ ക​ടിപ്പി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന് തെ​ളി​യി​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം മൂ​ര്‍​ഖ​ന്‍ പാ​മ്ബു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി തെ​ളി​വാ​യി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രുന്നു. നി​ര്‍​ണാ​യ​കമാ​യ മൊ​ഴി ന​ല്‍​കി​യ പാ​മ്ബു​പി​ടു​ത്ത​ക്കാ​ര​ന്‍ ചാ​വ​രു​കാ​വ് സു​രേ​ഷി​നെ കേസില്‍ മാ​പ്പു​സാ​ക്ഷി​യാ​ക്കി.

വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയാണെന്ന അവകാശവാദമാണ് പ്രതിയായ സൂ​ര​ജ് കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ വാദം പൊളിക്കാന്‍ സാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പ്രോ​സി​ക്യൂ​ഷ​ന്‍, സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടു.                                                                                                                 തീയ്യതി 11/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.