ലോക ബാലിക ദിനത്തിൽ മയ്യനാട് ഗ്രാമ പഞ്ചായത്ത്‌ ഗേൾസ് ചൈൽഡ് ഹോമിൽ വ്യക്തിത്വ വികസന ബോധവൽക്കരണ ക്ലാസ്സുംപുസ്തക വിതരണവും സംഘടിപ്പിച്ചു

2021-10-12 13:16:48

     ഒക്ടോബർ 11ലോക ബാലിക ദിനമായി ആചരിച്ചു വരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ലോക ബാലിക ദിനം. 2012 മുതലാണ് ഒക്ടോബര്‍ 11 ബാലിക ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. പെണ്‍ ശിശുഹത്യ മുതല്‍ ലൈംഗീക ചൂഷണം വരെ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും കുട്ടികളെ അരക്ഷിതരാക്കുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടിയാണ് ബാലികാ ദിനം മുന്നോട്ട് വെക്കുന്നത്. മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ സംരക്ഷണത്തിൽ ഇരുപതോളം കുട്ടികളെ ഗേൾസ് ചൈൽഡ് ഹോമിൽ പാർപ്പിച്ചിട്ടുണ്ട്. മികച്ച പരിചരണത്തോടെ കുട്ടികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി  പ്രവർത്തിച്ചുവരുന്ന ഗേൾസ് ചൈൽഡ് ഹോമിൽ ലോക ബാലികാ ദിനത്തിൽ വ്യക്തിത്വ വികാസ ബോധവൽക്കരണ ക്ലാസ്സും, കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വായന പുസ്തകങ്ങളും നൽകി. മയ്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി ഡോക്ടർ ആതുരദാസ് കുട്ടികൾക്കാവശ്യമായ ആരോഗ്യ പരിപാലന സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ റാണി നൗഷാദ് കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിന് വേണ്ടി  ലൈബ്രറിയിലേക്ക് കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും അവർക്ക് ആവശ്യമായ ഇന്നർ വെയറുകളും നൽകി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബാലനാരായണൻ , ഷിബു റാവുത്തർ, റജീനഷിബു, സിൽവാന റോഷൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗേൾസ് ചൈൽഡ് ഹോമിലെ കുട്ടികളായ കാവ്യ, ആതിര,സ്നേഹ, കിച്ചൺ സ്റ്റാഫ്‌ ഭദ്ര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിൻസി നന്ദി പറഞ്ഞു.                                                                        തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.