കർമ്മം കൊണ്ടു തിരുനബിയെ സ്നേഹിക്കുക : കൽത്തറ മദനി
2021-10-12 13:42:20

മാണിക്കോത്ത്: തിരുനബിയെ കർമ്മം കൊണ്ടു സ്നേഹിക്കുകയും അവിടുന്ന് പകർന്ന് തന്ന നിർദേശങ്ങൾ ജീവിതത്തിൽ പുലർത്തി ചര്യകളെ പിൻപറ്റുകയും ചെയ്യണമെന്ന് കൽത്തറ അബ്ദുൽ ഖാദർ മദനി പറഞ്ഞു.
മാണിക്കോത്ത് ഹാദി അക്കാദമിക്കു കീഴിൽ നടക്കുന്ന സ്നേഹ റസൂൽ മീലാദ് കാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഗം ചെയർമാൻ ത്വയ്യിബ് കുളിക്കാട്ന്റെഅദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ദഅവ കോളേജ് പ്രിൻസിപ്പാൾ ഉസ്മാൻ റാസാ സഅദി കൊട്ടപ്പുറം, ഇർഷാദ് അസ്ഹരി, സയ്യിദ് ശംസുദ്ധീൻ തങ്ങൾ,രിഫാഈ അബുല്ല ഹാജി,സി അബ്ദുല്ല ഹാജി, യൂസുഫ് സഅദി, ഹംസ അസ്ഹരി, ഹമീദ് മനലവി തുടങ്ങിയവർ പ്രസംഗിച്ചു
അബുല്ല സഅദി ചിത്താരി സ്വാഗതവും റഊഫ് മാണിക്കോത്ത് നന്ദിയും പറഞ്ഞു. തീയ്യതി 12/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.