നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഇനി​ സ്പെഷല്‍ റേഷനരി ഇല്ല

2021-10-12 13:43:27

    ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റിന്റെ അ​വ​സാ​ന ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കുള്ള സ്പെ​ഷ​ല്‍ അ​രി നിര്‍ത്തി.സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​ണ്​ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന.

സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ഉ​ത്സ​വ​കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണു പൊ​തു​വി​ത​ര​ണ വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍. എ​ന്നാ​ല്‍, ഇതു സംബന്ധിച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കാ​ര്‍​ഡൊ​ന്നി​നു പ്ര​തി​മാ​സം 10 കി​ലോ​വീ​തം അ​രി 15 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ​ഗ​സ്​​റ്റ്​ മാ​സം​വ​രെ ഇ​തു​തു​ട​ര്‍​ന്നു. സെ​പ്റ്റം​ബ​റി​ല്‍ വി​ഹി​തം 10 കി​ലോ​യി​ല്‍​നി​ന്ന് അ​ഞ്ചാ​ക്കി കു​റ​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഒ​ക്ടോ​ബ​റി​ല്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ലാ​ക്കി​യ​ത്.

കേ​ന്ദ്രം 22 രൂ​പ​ക്ക്​ ന​ല്‍​കു​ന്ന അ​രി​യാ​ണ് ഏ​ഴു​രൂ​പ സ​ബ്​​സി​ഡി​യോ​ടെ സം​സ്ഥാ​നം 50 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ത് സ​ര്‍​ക്കാ​റി​നു വ​ലി​യ സാ​മ്ബ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.                                                                                                    തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.