നഗരസഭ ജീവനക്കാരനെതിരെ അക്രമം: നടപടിയെടുത്തില്ലെന്ന് ജീവനക്കാര്‍
2021-10-12 13:44:51

തളിപ്പറമ്ബ്: കാവല്‍ക്കാരനെ ആക്രമിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയാവശ്യപ്പെട്ട് തളിപ്പറമ്ബ് നഗരസഭക്ക് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. നഗരസഭ ജീവനക്കാര്‍ സംയുക്തമായാണ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30നാണ് തളിപ്പറമ്ബ് നഗരസഭ കാവല്‍ക്കാരനെ ആക്രമിച്ച് ഓഫിസ് കോമ്ബൗണ്ടിലെ പൗണ്ടില്‍ നിന്നും പശുവിനെ കടത്തിക്കൊണ്ടു പോയത്. മൂന്നംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടും കാവല്ക്കാരന് പരിക്കേറ്റിട്ടും നഗരസഭ ഭരണസമിതി തുടര്‍ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ സമരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജീവനക്കാരുടെ ജീവന് സുരക്ഷയൊരുക്കണമെന്നുമാവശ്യപ്പെട്ടാണ് എല്ലാ വിഭാഗം നഗരസഭ ഉദ്യോഗസ്ഥരും സംയുക്തമായി പ്രതിഷേധ സമരം നടത്തിയത്. സമരത്തിന് വി. ഗീത, വി.വി. ഷാജി, കെ.വി. ഗണേശന്, എം. ഭാസ്കരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൗണ്‍സില്‍ യോഗ തീരുമാന പ്രകാരമാണ്, തളിപ്പറമ്ബ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ അപേക്ഷ ക്ഷണിക്കുകയും രണ്ടുപേരെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തത്. ഇവര്‍ പിടികൂടി നഗരസഭാ പൗണ്ടില്‍ കെട്ടിയിട്ട പശുക്കളിലൊന്നിനെയാണ് കാവല്‍ക്കാരനെ ആക്രമിച്ച് ഒരുസംഘം കടത്തിക്കൊണ്ടുപോയത്.
അതേസമയം, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അന്നുതന്നെ തീരുമാനിച്ചിരുന്നതായി ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി പറഞ്ഞു. ജീവനക്കാരുടെ ജീവന് സുരക്ഷ നല്കുന്ന കാര്യത്തില്‍ നഗരസഭ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സെക്രട്ടറിയുടെ ചുമതലയുള്ള മുനിസിപ്പല്‍ എന്‍ജിനീയര്‍ സ്ഥലത്തില്ലാത്തതിനാലാണ് പരാതി നല്കാന് വൈകിയത്. നഗരത്തില്‍ രൂക്ഷമായ കന്നുകാലി ശല്യത്തിനെതിരെ നഗരസഭ കര്‍ശന നടപടിയുമായി മുന്നോട്ടുപോകും. നഗരസഭ ജീവനക്കാരുടെ ജീവന് സുരക്ഷ നല്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തൊഴുത്ത് നഗരസഭയുടെ മുന്‍വശത്തേക്ക് മാറ്റി പരിസരത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമെന്നും ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി പറഞ്ഞു. ശനിയാഴ്ചയും ഒരു സംഘം ആളുകളെത്തി പശുക്കളെ കടത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി. ഇത് ഗൗരവത്തോടെയാണ് കാണുന്നത്. പിടിച്ചുകെട്ടിയ പശുക്കളെ ചൊവ്വാഴ്ച ലേലം ചെയ്യുമെന്നും ചെയര്പേഴ്സന് കൂട്ടിച്ചേര്‍ത്തു. തീയ്യതി 12/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.