അരങ്ങൊഴിഞ്ഞ നടന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; സംസ്കാരം ശാന്തികവാടത്തില്‍

2021-10-12 13:46:23

    തിരുവനന്തപുരം: അഭിനയപ്രതിഭ നെടുമുടി വേണുവിന് പ്രണാമം അര്‍പ്പിച്ച്‌ കലാകേരളം.നിരവധി പേരാണ് വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ വീട്ടില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.അയ്യങ്കാളി ഹാളില്‍ രാവിലെ 10.30ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍നിന്ന് ആളുകളെത്തി.ഇന്ന് ഉച്ചയ്ക്ക് 12.30വരെയാണ് പൊതുദര്‍ശനം.

മണിയന്‍പിള്ള രാജു, മധുപാല്‍, ടി.പി.മാധവന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച്‌ അയ്യങ്കാളി ഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവരെത്തി.

സമുദായ-സാംസ്കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.                                                                                                                           തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.