സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമല്ലെന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍
2021-10-12 15:48:08

ഒല്ലൂര്‍: സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ സ്വകാര്യ കമ്ബനിയായ ടോള്‍ പ്ലാസക്ക് ബാധ്യതയില്ലെന്ന് ജീവനക്കാര്‍. സമീപവാസികള്‍ക്ക് അനുവദിക്കുന്ന പാസ് വാങ്ങാന്‍ എത്തിയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് ജില്ല സെക്രട്ടറി ജോസഫ് കാരക്കടക്കാണ് ഈ ദുരനുഭവം.
സൗജന്യ പാസ് അനുവദിക്കാന്‍ പരിസരത്തെ താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു. ഇതിനായി കോര്പറേഷന് ഒാഫിസില്‍ പോയപ്പോള്‍ സര്‍ക്കാറിെന്റ ഉത്തരവ് പ്രകാരം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കോര്‍പറേഷനില്‍ വീടിെന്റ നികുതി അടച്ച രസീത് എന്നിവ മതിയാകും എന്നായിരുന്നു മ
റുപടി. എന്നാല്‍, അത് പോരെന്നും സര്‍ക്കാര്‍ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നും ടോള്‍ പ്ലാസ ജീവനക്കാര്‍ പറഞ്ഞു. ഇനി എങ്ങനെ സൗജന്യ പാസ് കിട്ടുമെന്ന് അറിയാത്ത അവസ്ഥയിലാണ് പരിസരവാസികള്‍. വിഷയം ഏറ്റെടുത്ത ശക്തമായ സമര പരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജോസഫ് കാരക്കട വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തീയ്യതി 12/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.